Monday December 18, 2017
Latest Updates

ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്/ ഇംഗ്ലീഷ് ഭാഷാ ഓവറോള്‍ സ്‌കോര്‍ 6.5 ആയി മാറ്റാനുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും

ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്/ ഇംഗ്ലീഷ് ഭാഷാ ഓവറോള്‍ സ്‌കോര്‍ 6.5 ആയി മാറ്റാനുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും

ഡബ്ലിന്‍ :ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ലഘൂകരിക്കാന്‍ ആലോചിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാണ് ഇത്.പരീക്ഷ ജയിക്കുന്നതിനുള്ള മിനിമം പോയിന്റുകള്‍ ഏഴില്‍ നിന്നും 6.5 ആക്കാനാണ് നീക്കം.അതേസമയം,ഫലപ്രദമായ ആശയവിനിമയമില്ലാതായാല്‍ അത് രോഗീപരിചരണത്തെ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ഈ വിഷയം അടുത്തയാഴ്ച ചേരുന്ന അവരുടെ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.680,000ലേറെ പേരാണ് കൗണ്‍സിലിനു കീഴിലുള്ളത്.

ഭാഷാപരമായ പ്രശ്നങ്ങളാല്‍ ഒട്ടേറെ വിദേശ നഴ്സുമാര്‍ ജോലി ഉപേക്ഷിക്കുന്നതായി മാനേജര്‍മാര്‍ റിപോര്‍ട് ചെയ്തിരുന്നു.ഇക്കാരണത്താല്‍ സീനിയര്‍ മാനേജര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭാഷാ പരീക്ഷ ജയിക്കുന്നതിനുള്ള മാര്‍ക്കില്‍ ഇളവു നല്‍കണമെന്നു ആവശ്യം ഉന്നയിച്ചിരുന്നു.10:1 എന്ന എന്‍.എച്.എസ് എന്ന രോഗി നഴ്സ് അനുപാതം ഇനിയും നിറവേറ്റാനായിട്ടില്ല.

ജീവനക്കാരിലെ 13 ശതമാനവും വിദേശത്തു നിന്നുള്ളവരാണെന്നു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്മെന്റ് സ്റ്റഡീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.പരീക്ഷയുടെ മിനിമം മാര്‍ക്ക് കുറക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ 3600ലേറെ നഴ്സുമാരാണ് ഒപ്പിട്ടിരുന്നത്.

ഇംഗ്ലീഷിലുള്ള പരിജ്ഞാനം നിര്‍ബന്ധമാക്കിയത് 2008ല്‍ 70കാരനായ ഡേവിഡ് ഗ്രേയുടെ മരണത്തോടെയാണ്. ജര്‍മന്‍കാരനായ ജിപി ഡാനിയേല്‍ ഉബനിയുടെ ഭാഷാപരിമിതി മൂലം രോഗിക്ക് ഡയാമോര്‍ഫിന്റെ പത്ത് ഡോസെടുക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് നിയമം കര്‍ശനമാക്കിയെങ്കിലും പിഴവുകള്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന.നഴ്സ് റിക്രൂട്മെന്റ് ഏജന്‍സികള്‍ ഇംഗ്ലീഷ് കോഴ്സുകളിലെ ഇളവുകള്‍ സംബന്ധിച്ചു പ്രചാരണം തുടങ്ങിയിട്ടുണ്ട്.

ഓവര്‍സീസ് നഴ്സുമാര്‍ക്ക് ഭാഷാ പരീക്ഷ ഏര്‍പ്പെടുത്തിയത് 2007ലാണ്.കഴിഞ്ഞ വര്‍ഷം വരെ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ടെസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ വര്‍ഷംമുതല്‍ രണ്ടു ടെസ്റ്റുകള്‍ അവര്‍ക്കും ഏര്‍പ്പെടുത്തി.അവസാനവട്ട ഗ്രേഡിങില്‍ ഇതിന്റെ മാര്‍ക്ക് കൂടി പരിഗണിക്കുന്ന നിലയും ഇതോടെ കൈവന്നു.

Scroll To Top