Tuesday January 16, 2018
Latest Updates

തെരേസ മെയ്ക്ക് പിന്തുണ;ഡീ യൂ പി നോര്‍ത്തേണ്‍ അയര്‍ലണ്ടിന് നേടികൊടുക്കുന്നത് 1.3 ബില്യന്റെ വികസനപദ്ധതികള്‍

തെരേസ മെയ്ക്ക് പിന്തുണ;ഡീ യൂ പി നോര്‍ത്തേണ്‍ അയര്‍ലണ്ടിന്  നേടികൊടുക്കുന്നത് 1.3 ബില്യന്റെ വികസനപദ്ധതികള്‍

ബെല്‍ഫാസ്റ്റ്::ബ്രിട്ടനില്‍ തെരേസ മെയ് നേതൃത്വം നല്‍കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത്തിനുള്ള ധാരണയിലെത്തിയ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ടി (ഡിയുപി)നേടിയെടുത്തത് 1.3 ബില്യന്റെ വികസനപദ്ധതികള്‍.

ജൂണ്‍ എട്ടിന് നടന്ന ഇലക്ഷനില്‍ യൂ കെയില്‍ തൂക്ക് പാര്‍ലമെന്റ് വന്നതോടെയാണ് ഡിയുപിയുടെ ആകെയുള്ള പത്ത് എംപിമാരുടെ പിന്തുണ ,ഭൂരിപക്ഷം തികയ്ക്കാനായി കണ്‍സര്‍വേറ്റിവ് നേതാവ് തെരേസ മെയ്ക്ക് വേണ്ടി വന്നത്.

പിന്തുണയുടെ ഫലമായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നു കരുതുന്ന 1.3മില്യന്റെ പദ്ധതികള്‍ക്കാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറില്‍ നിന്നും ,നോര്‍ത്തേണ്‍ അയര്‍ലണ്ടിന് നല്‍കാമെന്ന ധാരണയിലെത്തിയത്.ടോറി ചീഫ് വിപ്പ് ഗാവിന്‍ വില്ല്യംസണും ഡിയുപിയുടെ ജെഫറി ഡൊണാള്‍ഡ്സണുമായാണ് ഈ ഉടമ്പടി ഒപ്പുവെച്ചിട്ടുള്ളത്.

ഈ വികസന പദ്ധതികള്‍ക്ക് നേരത്തേ ബ്രിട്ടന്‍ പ്രഖ്യാപിച്ച 500 മില്യന്‍ പൗണ്ടിന്റെ ആരോഗ്യ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടപ്പാക്കും.ഉത്തരഅയര്‍ലണ്ടുമായി പട്ടാള ഉടമ്പടിയും നടപ്പാക്കും.ഇതനുസരിച്ച് വൃദ്ധ സൈനീകരുടെ ചികില്‍സയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും.പെന്‍ഷനില്‍ ഓരോ വര്‍ഷവും 2.5 ശതമാനം വീതം വര്‍ധനയുണ്ടാകും.സമ്മര്‍ ഫ്യുവല്‍ പേമെന്റ് യുകെയിലാകെ ലഭ്യമാകും.

ബജറ്റടക്കമുള്ള കാര്യങ്ങള്‍ സുഗമമാക്കി നടത്തിയെടുക്കുന്നതിനും എതിരാളികളുടെ അവിശ്വാസ പ്രമേയമുള്‍പ്പടെയുള്ള രാഷ്ട്രീയ നീക്കങ്ങളും മുന്നില്‍ക്കണ്ടാണ് മെയ് ഡിയുപിയുടെ പത്ത് എംപിമാരേയും കൂടെനിര്‍ത്തിയിരിക്കുന്നത്.

Scroll To Top