Friday December 09, 2016
Latest Updates

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം, ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തിലേയ്ക്ക് 

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം, ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തിലേയ്ക്ക് 

ലണ്ടന്‍: തൂക്കുസഭ പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തി സമീപകാല ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷവുമായി ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തില്‍. 650 അംഗ പൊതുസഭയില്‍ 330സീറ്റുകളുമായി ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയപ്പോള്‍ എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടി 232 സീറ്റുകളിലൊതുങ്ങി. ഹിതപരിശോധനയില്‍ ബ്രിട്ടനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച സ്‌കോട്‌ലന്‍ഡില്‍ കടുത്ത സ്വാതന്ത്ര്യവാദികളായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) 59ല്‍ 56 സീറ്റും നേടി സമ്പൂര്‍ണാധിപത്യം ഉറപ്പാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41സീറ്റുകളുമായി പ്രബല സാന്നിധ്യമായിരുന്ന ലേബര്‍ പാര്‍ട്ടിക്ക് 40 സീറ്റുകളും നഷ്ടമായി.uk e f

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രാജിവെച്ചു. ഡി.യു.പി മേധാവി നിക് ക്‌ളെഗ്, യൂറോപ്പില്‍നിന്ന് വിട്ടുപോരാന്‍ ശക്തമായി രംഗത്തുണ്ടായിരുന്ന യുകിപ് മേധാവി നിജെല്‍ ഫാറേജ് എന്നിവരും സ്ഥാനത്യാഗം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്നും ഐക്യ ബ്രിട്ടനെ ഒന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായതൊക്കെ ചെയ്യുമെന്നും ഡേവിഡ് കാമറണ്‍ പറഞ്ഞു. പുതിയ മന്ത്രിസഭ രൂപവത്കരണത്തിനായി എലിസബത്ത് രാജ്ഞിയെ അദ്ദേഹം കാണുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ ഇന്ത്യന്‍ വംശജരെല്ലാം വിജയിച്ചൂ. കീത്ത് വാസ്, പ്രീതി പട്ടേല്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ തുടങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖരെല്ലാം ഇതില്‍പ്പെടുന്നു എന്നാല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നും പ്രധാനമന്ത്രിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച അമന്‍ ദീപ് സിംഗ് ഏറ്റവും കുറഞ്ഞ വോട്ടു നേടി പുറത്തായി 

Scroll To Top