Friday December 15, 2017
Latest Updates

ബ്രിട്ടീഷ് ഇലക്ഷന്‍; അയര്‍ലണ്ടിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് നിരീക്ഷകര്‍,29 ന് വിരമിയ്ക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്ന കെന്നി ഇലക്ഷനും പ്രഖ്യാപിക്കുമോ?

ബ്രിട്ടീഷ് ഇലക്ഷന്‍; അയര്‍ലണ്ടിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് നിരീക്ഷകര്‍,29 ന് വിരമിയ്ക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്ന കെന്നി ഇലക്ഷനും പ്രഖ്യാപിക്കുമോ?

ഡബ്ലിന്‍:ഏവരേയും ഞെട്ടിച്ചു ബ്രിട്ടീഷ് ഇലക്ഷന്‍ പ്രഖ്യാപനം വന്നിട്ടും അയര്‍ലണ്ട് തിരഞ്ഞെടുപ്പിന് സജ്ജമായിട്ടില്ലെന്ന് വിമര്‍ശനം ഭരണപക്ഷത്തുനിന്നും ഉയരുന്നു.ന്യൂനപക്ഷമന്ത്രിസഭയെ നയിക്കുന്ന ഭരണകക്ഷിയായ ഫിനഗല്‍ പാര്‍ട്ടി ഇലക്ഷനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ലിയോ വരേദ്കര്‍ പറഞ്ഞതിനെ ഇങ്ങനെ വേണം കാണാന്‍.

ജൂണ്‍ എട്ടിനാണ് ബ്രിട്ടനില്‍ ഇലക്ഷന്‍.അത് ഇവിടെ കാര്യമായ ചലനമുണ്ടാക്കുമെന്നും കരുതുന്നില്ലെന്നാണ് വരേദ്കര്‍ വ്യക്തമാക്കുന്നത്.എങ്കിലും ഭാവി പ്രധാനമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുമെന്ന സൂചനയാണ് ഇദ്ദേഹം നല്‍കുന്നത്.

പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ വിരമിക്കല്‍ പ്രഖ്യാപനം 29നുണ്ടാകും.ഫിനഗല്‍ പാര്‍ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുത്തതിനു ശേഷമാകും ഇലക്ഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇവിടെ ചൂട് പിടിക്കുക.എന്നാല്‍ പുതിയ ഒരു നേതാവ് വരുന്നതിനെ അനുകൂലിക്കാത്ത പാര്‍ട്ടി നേതാക്കള്‍ എന്‍ഡ കെന്നിയെ ഇലക്ഷനായി പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യവുമായി അയര്‍ലണ്ടിനെ താരതമ്യം ചെയ്യേണ്ട ആവശ്യമുള്ളതായി മുതിര്‍ന്ന നേതാവായ വരേദ്കര്‍ കരുതുന്നില്ല. കാരണം ബ്രിട്ടനില്‍ പ്രതിപക്ഷം ശിഥിലമാണ്.അവിടെ കണ്‍സര്‍വേറ്റീവ്സ് വളരെ മുന്നിലുമാണ്.നമ്മള്‍ അങ്ങനെയല്ല. ഇവിടെ സ്വതന്ത്രരുമായി ചേര്‍ന്നാണ് പോകുന്നത്.ബ്രിട്ടന്റെ ചുവടുപിടിച്ച് ഇവിടെ ഇലക്ഷനുണ്ടാകാനുള്ള സാധ്യത ഇദ്ദേഹം തള്ളിക്കളഞ്ഞു.എന്നിരുന്നാലും ബ്രിട്ടീഷ് ഇലക്ഷന്‍ ഐറീഷ് രാഷ്ട്രീയത്തിലും ചലനമുണ്ടാക്കുമെന്നു കരുതാം.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിരമിക്കുകയുള്ളുവെന്ന കെന്നിയുടെ പ്രഖ്യാപനം വരേദ്കര്‍ ഓര്‍മ്മിപ്പിച്ചു.ഇദ്ദേഹത്തിന്റെ സ്ഥാനമൊഴിലിന്‌െൈ ടം ഷെഡ്യൂള്‍ തീരുമാനിക്കേണ്ടതില്ലെന്നും വരേദ്കര്‍ പറഞ്ഞു.

ഇതിനിടെ,കെന്നി പ്രധാനമന്ത്രി പദത്തില്‍ തുടരുന്നതിനെ അനുകൂലിക്കുന്നവരും പാര്‍ടിയില്‍ ഉണ്ടെന്ന സൂചനയാണ് മുതിര്‍ന്ന നേതാവ് സൈമണ്‍ കോവനെ നല്‍കിയത്.

എന്നാല്‍ വരേദ്കര്‍ ഇതിനെ അനുകൂലിക്കുന്നില്ല. കെന്നിയെ പ്രധാനമന്ത്രിയായി നിയോഗിച്ചത് പാര്‍ടി പ്രസിഡണ്ടാണ്.അദ്ദേഹം അതു സംബന്ധിച്ച തീരുമാനം യഥാസമയം കൈക്കൊള്ളും. സൈമണെപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ അസ്ഥാനത്ത് അഭിപ്രായം പറയേണ്ടതില്ലെന്ന മറുപടിയും ഇദ്ദേഹം നല്‍കി.

ഏതായാലും ബ്രിട്ടീഷ് ഇലക്ഷന്റെ ചുവടുപിടിച്ച് അയര്‍ലണ്ടിലും ചടുലമായ രാഷ്ട്രീയ നീക്കങ്ങളുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചനകള്‍.പ്രധാനമന്ത്രി പദം സംബന്ധിച്ച മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും വരുംനാളുകളില്‍ ചൂടേറിയ ചര്‍ച്ചയാകും.

Scroll To Top