Friday November 24, 2017
Latest Updates

ബ്രിട്ടണില്‍ ഭരണകക്ഷിയ്ക്ക് തിരിച്ചടി,ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനായില്ല,ബ്രെക്സിറ്റ് നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി തൂക്ക് പാര്‍ലിമെന്റ്

ബ്രിട്ടണില്‍ ഭരണകക്ഷിയ്ക്ക് തിരിച്ചടി,ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനായില്ല,ബ്രെക്സിറ്റ് നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി തൂക്ക് പാര്‍ലിമെന്റ്

ലണ്ടന്‍:ബ്രെക്സിറ്റ് നീക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി ഒരു തൂക്കുപാര്‍ലിമെന്റ്നുള്ള സാധ്യതയിലേയ്ക്ക് ബ്രിട്ടന്‍ നീങ്ങുന്നു.കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഒറ്റയ്ക്ക് അധികാരത്തിലെത്താനായുള്ള അവസരം കൈവിട്ടു പോയ ദുഖത്തിലാണ് തെരേസ മേയും കൂട്ടരും.കേവല ഭൂരിപക്ഷത്തിന് 326 സീറ്റു വേണ്ടിയിരുന്നപ്പോള്‍ തെരേസ മേയുടെ പാര്‍ട്ടിയ്ക്ക് 313 സീറ്റുകളെ ലഭിച്ചിട്ടുള്ളൂ,

അന്തിമ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 650 സീറ്റുകളില്‍ 313 സീറ്റുകളുമായി കണ്‍സര്‍വേറ്റീസ് പാര്‍ട്ടിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 260 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നിട്ടുനിന്ന ലേബര്‍ പാര്‍ട്ടിയെ കണ്‍സര്‍വേറ്റീവ് പാര്‍ടി മറികടക്കുകയായിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ നീക്കത്തെ മറ്റ് പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്നാണ് ബ്രിട്ടനില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 34ഉം ലിബറല്‍ ഡെമോക്രാറ്റിന് 11ഉം, യൂണിയനിസ്റ്റ് പാര്‍ട്ടിയ്ക്ക് 10 സീറ്റുകളുമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റെങ്കിലും സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ മികച്ച വിജയം കൈവരിക്കാന്‍ തെരേസ മേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഇസ്‌ലിങ്ടണിലും ജയിച്ചുകയറി.

കണ്‍സര്‍വേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.

Scroll To Top