Monday October 22, 2018
Latest Updates

ബ്രിട്ടന്റെ അതിര്‍ത്തികള്‍ തുറക്കണമെങ്കില്‍ പണം നല്‍കണം: ബ്രക്സിറ്റോടെ ഇ ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു

ബ്രിട്ടന്റെ അതിര്‍ത്തികള്‍ തുറക്കണമെങ്കില്‍ പണം നല്‍കണം: ബ്രക്സിറ്റോടെ ഇ ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു

ലണ്ടന്‍ : ബ്രിട്ടന്റെ അതിര്‍ത്തികള്‍ തുറക്കണമെങ്കില്‍ പണം നല്‍കണമെന്ന സംവിധാനം നിലവില്‍ വരുന്നു.ബ്രക്സിറ്റോടെ ഇ ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായാണ് ഈ പരിഷ്‌കാരമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തികളില്‍ ബ്രിട്ടനിലേക്കു കടക്കാനെത്തുന്ന ഓരോരുത്തരും 10 പൗണ്ട് വീതം നല്‍കണം.ബ്രക്സിറ്റിനു ശേഷമുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ബിസിനസ്സുകള്‍ക്കുമാണ് ഈ നടപടിയെന്ന് ബ്രിട്ടന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

യുഎസിന്റെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള നിരക്കുകള്‍ക്കനുസൃതമായിരിക്കും ബ്രിട്ടന്റേതെന്നും കേന്ദ്രം വിശദീകരിക്കുന്നു.ഈ നിരക്ക് ഒരു വര്‍ഷം 507 മില്യന്‍ പൗണ്ട് വരെ വര്‍ധിപ്പിക്കാം.ബോര്‍ഡര്‍ ഫോഴ്സ് ബജറ്റിന്റെ 80ശതമാനം എന്ന നിലയിലാണ് ഇത് കണക്കാക്കുന്നത്.ഇത് അതിര്‍ത്തി കടക്കല്‍ വളരെ എളുപ്പമാക്കുമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.പാസ്പോര്‍ട് ക്ലിയറന്‍സുകളോടെ 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിര്‍ത്തി നടപടികള്‍ പൂര്‍ത്തിയാക്കാനാവും.കസ്റ്റംസ് ക്ലിയറന്‍സിന് ആറുമാസമെന്നത് 15 മിനിറ്റായി കുറയും.ബ്രക്സിറ്റ് പൂര്‍ത്തിയാകുന്ന മാര്‍ച്ച് 2019ഓടെ യൂറോപ്യന്‍ യൂണിയനെ താരീഫ് ഫ്രീയാക്കിയായരിക്കും ബ്രിട്ടന്‍ വിടപറയുക- ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പറഞ്ഞു.

ബ്രിക്സിറ്റോടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതോടൊപ്പം ബിസിനസസ്സ് മെച്ചപ്പെടുത്താനുമാണ് ബ്രിട്ടന്‍ ഈ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.അതേ സമയം, മറ്റു രാജ്യങ്ങളുമായി ഫ്രീ ട്രേഡ് നടത്തുന്നതിനായി ബ്രിട്ടന്‍ സ്വീകരിക്കുന്ന നടപടികള്‍ അയര്‍ലണ്ടിനെയും, ഭീതിയിലാക്കുന്നുണ്ട്.

എന്നാല്‍ അയര്‍ലണ്ടും യുകെയുമായുള്ള എല്ലാ അതിര്‍ത്തി പ്രശ്നങ്ങളും ടെക്നോളജിയുടെ സഹായത്തോടെ മാറ്റാനാവുമെന്നാണ് ബ്രിട്ടന്റെ നിലപാട്.അതിര്‍ത്തികള്‍ സംഘര്‍ഷരഹിതമാക്കാന്‍ സാങ്കേതികത്തികവോടെയുള്ള കസ്റ്റംസ് ക്രമീകരണങ്ങളായിരിക്കും ഏര്‍പ്പെടുത്തുകയെന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍ പറയുന്നു.

അതിര്‍ത്തി കടന്നുവരുന്ന ഓരോ യാത്രക്കാരന്റെയും പ്രവേശനം മുതല്‍ മടക്കയാത്ര വരെയുള്ള നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതാവും പുതിയ സംവിധാനം.ഒരു സ്മാര്‍ട് ഫോണ്‍ ആപ്പ് വഴിയും കാമറ സംവിധാനങ്ങളിലൂടെയും വിമാന യാത്രയുള്‍പ്പടെ ട്രാവല്‍ സ്റ്റാറ്റസ് അപ്പാടെ പുതിയ ഇ ഗെയിറ്റിലൂടെഅറിയാന്‍ കഴിയും. ഇതേ സാങ്കേതിക പരിഷ്‌കാരം നെതര്‍ലണ്ടില്‍ 15 സെക്കന്‍ഡുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ബ്രിട്ടന്റെ നിലവിലുള്ള പരിശോധനകള്‍ക്ക് 45 മിനിട്ട് സമയമെടുക്കും.

അതുപോലെ ഷിപ്പിംഗ് കാര്‍ഗോയിലും ഇന്‍ ബില്‍റ്റ് സെന്‍സര്‍ സംവിധാനത്തിലൂടെ കണ്ടെയ്നറുകളുടെയും മറ്റും ചലനങ്ങള്‍ നിരീക്ഷണ വിധേയമാകും.കണ്ടെയ്നറുകളിലെത്തുന്ന വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷണം തുടങ്ങിയവയൊക്കെ കൃത്യമായി ട്രാക്ക് ചെയ്യാനാവും. മാത്രമല്ല രാജ്യത്തെത്തുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാനും സഹായിക്കും.ഇതിലൂടെ കൂടുതല്‍ പണവും സര്‍ക്കാരിന് ലഭിക്കും. മൂന്നരസെക്കന്റുകള്‍ക്കൊണ്ട് ആധുനിക എക്സറേ പരിശോധനയിലൂടെ സംശയരഹിതമായി ചരക്കുകള്‍ കടത്തിവിടുന്ന റോട്ടര്‍ഡാം പോര്‍ടിലെ സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. മനുഷ്യന്‍ ഈ ജോലിചെയ്താല്‍ പത്തുമിനിട്ട് സമയം വേണ്ടി വരും

Scroll To Top