Saturday September 23, 2017
Latest Updates

അബോര്‍ഷനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം:ഡോക്റ്റര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസ് 

അബോര്‍ഷനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം:ഡോക്റ്റര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസ് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നുള്ള യുവതി ബ്രിട്ടണില്‍ അബോര്‍ഷനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്കും, രണ്ട് നഴ്‌സുമാര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലത്ത നരഹത്യക്ക് കേസെടുത്തു. ലണ്ടനിലെ ഒരു ക്ലിനിക്കില്‍ വച്ച് 2012 ജനുവരിയിലാണ് അബോര്‍ഷനെ തുടര്‍ന്നുണ്ടായ അമിത ആന്തരിക രക്തസ്രാവം മൂലം 32കാരിയായ യുവതി മരണപ്പെട്ടത്.
ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ സ്ഥാനം തെറ്റികിടക്കുന്നതടക്കം ഒരുപാടു സങ്കീര്‍ണതകളുണ്ടായിരുന്ന യുവതി അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലണ്ടനിലെത്തിയത്. ഡബ്ലിനില്‍ നിന്നെത്തിയ ദമ്പതികള്‍ ടാക്‌സിയില്‍ സഞ്ചരിക്കവേ ബെര്‍ക്‌ഷെയറില്‍, സ്ലോയില്‍ വച്ചാണ് ആന്തരിക രക്തസ്രാവം മൂലം മരണം സംഭവിച്ചത്. ഇരുവരും ആഫ്രിക്കയില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ അയര്‍ലണ്ടിലെത്തിയവരാണ്.
62 വയസ്സുകാരനായ ഡോ അഡിഡായോ അഡിഡെജി, നഴ്‌സുമാരായ ജെമ്മ പുലെന്‍ (31), മാര്‍ഗരറ്റ് മില്ലര്‍ (54) എന്നിവര്‍ക്കാണ് സംഭവത്തെ തുടര്‍ന്ന് ജൂണ്‍ 19ന് മജിസ്‌ട്രേറ്റ് കോടതിക്കു മുന്‍പാകെ ഹാജരാകണമെന്ന അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അശ്രദ്ധമൂലം അപകടം വരുത്തി വച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

Scroll To Top