Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ ശനിയാഴ്ച്ച

അയര്‍ലണ്ടില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ ശനിയാഴ്ച്ച

ഡബ്ലിന്‍ :കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അയര്‍ലണ്ടിലും യൂ ഡി എഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരുന്നു.ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നേത്യത്വമെടുത്തു ചേരുന്ന സമ്മേളനം മെയ് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് യൂറേഷ്യ ഹാളില്‍ വെച്ച് നടത്തപ്പെടും.

കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു കൊണ്ട് ഓ ഐ സി സി, കേരളാ പ്രവാസി കോണ്‍ഗ്രസ് (M)കേരളാ മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയ സഖ്യ കക്ഷി നേതാക്കന്‍മാര്‍ പ്രസംഗിക്കും.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് ‘വളരണം ഈ നാട് തുടരണം ഈ ഭരണം’ എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് എല്ലാ യൂ ഡി എഫ് അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

എല്ലാ ഓഐസി സി പ്രവര്‍ത്തകരും,കോണ്‍ഗ്രസ് അനുഭാവികളും യോഗത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഓ ഐ സി സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ പത്ര കുറിപ്പില്‍ അഭ്യര്‍ഥിച്ചു

Scroll To Top