Monday May 29, 2017
Latest Updates

യു സി ഡി യില്‍ ഇന്ന് നവരാത്രി ആഘോഷം

യു സി ഡി യില്‍ ഇന്ന് നവരാത്രി ആഘോഷം

nvraഡബ്ലിന്‍: യുസിഡിയില്‍ ഇന്ന് നവരാത്രി ആഘോഷം. യുസിഡിയിലെ ഓള്‍ഡ് സ്റ്റുഡന്റ് സെന്ററിലെ അഡ് അസ്ട്ര ഹാളിലാണ് നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. ഇത് ആദ്യമായാണ് അയര്‍ലണ്ടിലെ ഒരു കോളജില്‍ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 5.3 മുതലാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യന്‍ ഡാന്‍ഡിയ നൃത്തവും,ഗര്‍ബ ഡാന്‍സ്, മറ്റ് ഇന്ത്യന്‍ പരമ്പരാഗത നൃത്ത രൂപങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഭക്ഷണവും ആസ്വദിക്കാം . പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

യുസിഡി അംഗങ്ങള്‍ക്ക് 4 യൂറോയും പുറത്ത് നിന്നുള്ളവര്‍ക്ക് 6 യൂറോയുമാണ് പ്രവേശന ഫീസ്. indian.socitey@ucd.ie എന്ന വിലാസത്തില്‍ പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. 

Scroll To Top