Thursday December 08, 2016
Latest Updates

യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാലുലക്ഷം യൂറോയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാലുലക്ഷം യൂറോയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍(UCD)ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400,000 യൂറോ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്,പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണ് പ്രഖ്യാപിച്ചത്.നൂറില്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും .

ലോകോത്തര നിലവാരമുള്ള യൂ സിഡി യില്‍ ലോകത്തിന്റെ എല്ലാ രാജ്യങ്ങളില്‍ നിന്നും തന്നെയുള്ള വിദ്യാര്‍ഥികള്‍ പഠിക്കാനെ ത്തുന്നുണ്ട്.പതിനയ്യായിരത്തോളം പേരാണ് ഇവിടെ വിവിധ കോഴ്‌സുകളിലായി പഠിക്കുന്നത് 

മുന്‍ രാഷ്ട്രപതിയും യു.സി.ഡിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായഡോ. വിവി ഗിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ ഷിപ്പുകള്‍ അടക്കമാണിത്.1913 മുതല്‍ 1916 വരെ വിവി ഗിരി യു.സി.ഡിയില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു.

308 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.സി.ഡിയില്‍ പഠിക്കുന്നത്. അയര്‍ലണ്ടില്‍പഠിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രധാന പരിഗണന നല്‍കുന്ന സ്ഥാപനമാണ് യു.സി.ഡി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് യു.സി.ഡി നടപ്പിലാക്കി വരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഐഐടി കാണ്‍പൂര്‍, ഐഐഎം ബാംഗ്ലൂര്‍, ബറോഡ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി അക്കാദമിക രംഗത്തും യു.സി.ഡി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാറ്റഗറികളിലായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.2014-2015 വര്‍ഷത്തേക്കുള്ള ഐറിഷ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യും. 2 വര്‍ഷത്തെ റ്റോട്ട് മാസ്റ്റര്‍ പ്രോഗ്രാമില്‍ പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. ട്യൂഷന്‍ ഫീസ് ഇളവും ഒരു വര്‍ഷത്തേക്ക് 10,000 യൂറോ സ്‌റ്റൈഫന്‍ഡുമാണ് ഈ സ്‌കോളര്‍ഷിപ്പില്‍ നല്‍കിവരുന്നത്. 

UCD International Scholarships
V.V. Giri Scholarships (Graduate)
– 4 x 100% V.V. Giri Scholarships. These are awarded on application to the top Indian students applying for postgraduate courses*
Graduate (Taught Masters) Scholarships
– 5 x 50% Global Graduate Scholarships. These are merit based tuition scholarships for Indian students applying for postgraduate courses*
– 100 merit based tuition scholarships worth €3,000 each specifically for Indian students applying for postgraduate courses* (applied to applicants who accept offers in first come, first served basis)
– U21 Delhi Universtiy ScholarshipsUCD is offering tuition scholarships worth €3,000 each specifically for Indian students graduated from Delhi Universtiy, UCD’s Universitas 21 partner, applying for postgraduate courses* (guaranteed)

Undergraduate Scholarships
– 1 50% Undergraduate Global Excellence Scholarship. This is a merit based tuition scholarship.*
– 5 merit based tuition scholarships worth €5,000 each for undergraduate students*
– 10 merit based tuition scholarships worth €3,000 each for undergraduate students*
The deadline for applications is 31st March 2015. Students are encouraged to apply early.
(*clinical programmes are not eligible for these scholarships)

The Government of Ireland Scholarships for India
1 Government of Ireland scholarships was awarded in the 2014-2015 academic year to an Indian student, who had successfully gained a place on a 1 year Taught Masters Programme. The scholarship entitled the successful student to a full tuition fee waiver at UCD, as well as a stipend of €10,000 to cover living expenses for the year We hope to offer 2 fully funded Government of Ireland scholarships to Indian students who successfully gain a place on a 1 year Taught Masters Programme in UCD for 2015/16 programmes.
Details of the Government of Ireland scholarships will be confirmed in February 2015.

UCD Michael Smurfit School of Business
Ireland top Business School is offering 6 x 50% merit based tuition scholarships specifically for Indian students applying to MSc Programmes in the UCD Smurfit School of Business MBA and PhD scholarships available.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ucd.ie/international/study-at-ucd-global/coming-to-ireland/scholarships-and-funding/

 

Scroll To Top