Sunday December 04, 2016
Latest Updates

ശാസ്ത്ര ലോകത്തിന് പുതു സംഭാവന :രക്താര്‍ബുദത്തിനു മരുന്നുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി 

ശാസ്ത്ര ലോകത്തിന് പുതു സംഭാവന :രക്താര്‍ബുദത്തിനു മരുന്നുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി 

കോര്‍ക്ക്:കോര്‍ക്ക് യുണിവേഴ്‌സിറ്റ് കോളജിലെ (യുസിസി) ഒരു പറ്റം ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം രക്താര്‍ബുദ ബാധിച്ചവര്‍ക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ പകരുന്നു. കാന്‍സറിനെതിരെ ഇവര്‍ കണ്ടുപിടിച്ച മരുന്ന് പ്രതീക്ഷയ്ക്കപ്പുറം ഫലം നല്കുന്നുവെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി യുസിസിയിലെ ബയോകെമിസ്ട്രി അദ്ധ്യക്ഷന്‍ പ്രൊഫസര്‍ ടോം കോട്ടര്‍ പറഞ്ഞു.

വര്‍ഷങ്ങളായുള്ള നീണ്ട കാത്തിരിപ്പിനും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഈ നേട്ടം കൈവരിക്കാനായത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രൊഫ. കോട്ടര്‍ കൂട്ടിച്ചേര്‍ത്തു. ബ്ലഡ്‌ഹോണ്‍ മരത്തിന്റെ പഴത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കണികകള്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ രക്താര്‍ബുദ ട്യൂമര്‍ 70 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

ഇന്‍വെസ്റ്റിഗേഷന്‍ ന്യൂ ഡ്രഗ്‌സ് ജേണലില്‍ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യരിലും രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ഈ മരുന്ന് എത്രമാത്രം ഫലം കാണുമെന്നത് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ വഴിയെയാണ് ഈ സംഘം. ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്ക് മേഖലയിലും ബ്രസീലിലെ കാടുകളിലും കണ്ടുവരുന്ന ബ്ലഡ്‌ഹോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഓര്‍ക്കോസിയ എലിപ്റ്റിക്ക മരത്തില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ രക്താര്‍ബുദത്തിനെതിരെയുള്ള എലിപ്റ്റിസീന്‍ മരുന്ന് കണ്ടെത്തിയത്.

ഈ മരത്തിലെ പഴങ്ങള്‍ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുമെന്ന കാര്യം 1960 മുതല്‍ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇത് വിഷമയവും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ തയാറാകാത്തത്. യുസിസിയില്‍ഡോ. ഫ്‌ളോറന്‍സ് മക്കാര്‍ത്തിയുടെ നേതൃത്വത്തിലുള്ള റിസര്‍ച്ച ടീമാണ് മരുന്ന് കണ്ടുപിടുത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.




Scroll To Top