Tuesday December 06, 2016
Latest Updates

ഉമ്മന്‍ ചാണ്ടി സരിതയെ ശാരീരികമായി ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് ബിജു രാധാകൃഷണന്‍, സോളാര്‍ വീണ്ടും പുകയുന്നു 

ഉമ്മന്‍ ചാണ്ടി സരിതയെ ശാരീരികമായി ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് ബിജു രാധാകൃഷണന്‍, സോളാര്‍ വീണ്ടും പുകയുന്നു 

കൊച്ചി :ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ തെളിവ് തന്റെ കൈവശം തെളിവുണ്ടെന്നും സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍.

സോളാര്‍ക്കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായാണ് മുഖ്യപ്രതി ബിജുരാധാകൃഷ്ണന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്.ഇന്ന് രാവിലെ നടത്തിയ സാമ്പത്തിക ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ബിജു സോളാര്‍ കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തി. ഭരണത്തിലുള്ള ആറു പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഇത് ഹാജരാക്കാമെന്നും ബിജു പറഞ്ഞു.

ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍, എ. പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, എ. പി അനില്‍കുമാറിന്റെ പിഎ നസറുള്ള എന്നിവരുടെ ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളതെന്നും ബിജു പറഞ്ഞു.ഇവര്‍ 5 പേരുമായുള്ള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ ക്‌ളിഫ് ഹൌസില്‍ എത്തി കാണിച്ചിരുന്നു.

കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബിജു കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇത്തരം വെളിപ്പെടുത്തലോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഒരു പക്ഷേ ഇത് തന്റെ മരണമൊഴിയാകുമെന്നും ബിജു പറഞ്ഞു.

നേരത്തെ സോളാര്‍ക്കേസില്‍ മുഖ്യമന്ത്രിയ്ക്ക് അഞ്ചരക്കോടി കോഴ നല്‍കിയതായി ബിജു മൊഴി നല്‍കിയിരുന്നു.
മൂന്ന് തവണയായാണ് അഞ്ചരക്കോടി നല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് രൂപ നല്‍കിയതെന്നും ബിജു മൊഴിയില്‍ പറയുന്നു. സലീംരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രിയ്ക്ക് പണം നല്‍കിയത്.
പാലക്കാട് കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ ഭൂമി കൈമാറാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇടുക്കിയില്‍ കാറ്റാടിപ്പാടം തുടങ്ങാന്‍ 150 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു വ്യക്തമാക്കി.
ബിജു രാധാകൃഷണന്റെ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു,ബിജു രാധാകൃഷണന്റെ പക്കല്‍ നിന്നും വിവാദ സി ഡി പിടിച്ചെടുക്കണം എന്നും വി എസ് ആവശ്യപ്പെട്ടു.

Scroll To Top