Wednesday December 07, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കോടതി പരാമര്‍ശം:മാധ്യമങ്ങള്‍ക്ക് നിശബ്ദത:ബിജു രമേശും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് 

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കോടതി പരാമര്‍ശം:മാധ്യമങ്ങള്‍ക്ക് നിശബ്ദത:ബിജു രമേശും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് 

കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട് ഹൈക്കോടതി പരാമര്‍ശമുണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ സിന്‍ഡിക്കേറ്റ് പ്രശ്‌നത്തെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചതായി ആരോപണം.മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മ്റ്റു മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വമാകുമോ എന്ന് കോടതി ചോദിച്ചിരുന്നു.യഥാര്‍ഥത്തില്‍ ഈ പരാമര്‍ശം മുമ്പ് ജസ്റ്റീസ് കമാല്‍ പാഷ നടത്തിയ ‘സീസറിന്റെ ഭാര്യ’യെ കുറിച്ചുള്ള പരാമര്‍ശത്തിനു തുല്യമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആക്ഷേപം,
ബാര്‍ കോഴക്കേസ് തുടരന്വേഷണത്തിന് എതിരെയുള്ള റിവ്യൂഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സുധീന്ദ്ര കുമാറിന്റെ നിരീക്ഷണം.

കേസന്വേഷണത്തിന് സി.ബി.ഐയെ പരിഗണിഗണിക്കുന്നതിനെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തു.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കെ. എം. മാണിക്കും എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ പൊതു പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.

അതിനിടെ സര്‍ക്കാരും ബിജു രമേശും ഒത്തുകളിക്കുകയാനെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.കിഴക്കേക്കോട്ടയില്‍ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിംഗ് നിയമവിരുദ്ധമായി പണിതതാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്നാണ് ആരോപണം. കേസ് റവന്യൂവകുപ്പ് അട്ടിമറിക്കുകയാണെന്നാണ് ആരോപണം.
കെട്ടിടം പൊളിക്കുന്നതിനെതിരേ ബിജുരമേശ് നേടിയെടുത്ത സ്‌റ്റേയ്‌ക്കെതിരേ സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ പോയിട്ടില്ലയെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

Scroll To Top