Tuesday September 25, 2018
Latest Updates

യൂബറിനെതിരെ പ്രതിഷേധവുമായി ലണ്ടനിലെ ടാക്സി ഡ്രൈവര്‍മാര്‍,നഗരം സ്തംഭിപ്പിച്ച് സമരം 

യൂബറിനെതിരെ പ്രതിഷേധവുമായി ലണ്ടനിലെ ടാക്സി ഡ്രൈവര്‍മാര്‍,നഗരം സ്തംഭിപ്പിച്ച് സമരം 

ലണ്ടന്‍:ലണ്ടന്‍ ബ്രിഡ്ജ് തടഞ്ഞുകൊണ്ട് ടാക്സി ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. യൂബറിന്റെ ലിഫ്റ്റ് ഷെയറിങ്ങ് ആപ്ലിക്കേഷനെതിരായാണ് സ്വകാര്യ ടാക്സി ഡ്രൈവര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

മാര്‍ബിള്‍ ആര്‍ച്ചിലും പാര്‍ലിമെന്റ് സ്‌ക്വയറില്‍ വെച്ചും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ കാരണം ലണ്ടന്‍ ബ്രിഡ്ജ് അഞ്ച് മണിക്കൂറിലധികം അടച്ചിടേണ്ടി വന്നു. പല ബസ്സുകളെയും മറ്റും വഴി തിരിച്ച് വിടേണ്ടി വന്നു.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഡ്രൈവര്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലൈസന്‍സുള്ള ടാക്സി ഡ്രൈവര്‍മാര്‍ യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെതിരെ ശക്തമായി എതിര്‍ക്കുന്നുണ്ട്. യൂബര്‍ സുരക്ഷിതമല്ലെന്ന ആക്ഷേപവും സ്വകാര്യ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും കേള്‍ക്കുന്നുണ്ട്.

നീണ്ട ട്രെയിനിങ്ങിന് ശേഷമാണ് സാധാരണ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇവിടെ ജോലി ലഭിക്കുന്നത് എന്നാല്‍ യൂബര്‍ ഇതൊന്നുമില്ലാതെ മതിയായ പരിശീലനം പോലും ലഭിക്കാത്തവരെ ജോലിക്കടുക്കുയാണ്. യൂബര്‍ തങ്ങളുടെ ജോലി ഇല്ലാതാക്കുന്നതായി ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.

നാല്‍പ്പതിനായിരത്തിലധികം ഡ്രൈവര്‍മാരാണ് യൂബറിന് വേണ്ടി ലണ്ടനില്‍ മാത്രം ജോലി ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറില്‍ യൂബര്‍ ടാക്സിയുടെ  ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു എന്നാല്‍ അപ്പീല്‍ കാലയളവില്‍ ഇവര്‍ക്ക് സര്‍വീസ് നടത്താവുന്നതാണ്.

Scroll To Top