Thursday December 08, 2016
Latest Updates

യൂ എ ഇ എക്‌സ് ചേഞ്ച് മുപ്പത്തഞ്ചാം വര്‍ഷത്തിലേയ്ക്ക് ,ഇന്ത്യയിലേക്ക് മികച്ച വിനിമയ നിരക്കുമായി ഡബ്ലിന്‍ ബ്രാഞ്ച് 

യൂ എ ഇ എക്‌സ് ചേഞ്ച് മുപ്പത്തഞ്ചാം വര്‍ഷത്തിലേയ്ക്ക് ,ഇന്ത്യയിലേക്ക് മികച്ച വിനിമയ നിരക്കുമായി ഡബ്ലിന്‍ ബ്രാഞ്ച് 

ഡബ്ലിന്‍:ആഗോള മണിട്രാന്‍സ്ഫര്‍ മേഖലയിലെ വിശ്വസ്ഥ സ്ഥാപനമായ യൂ എ ഇ എക്‌സ്‌ചേഞ്ചിന് ഇന്ന് 34മത് വാര്‍ഷികം.1980 ഒക്‌റ്റോബര്‍ 23നാണ് യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ ആദ്യശാഖ അബുദാബിയില്‍ പ്രവത്തനമാരംഭിച്ചത്.മൂന്ന് വര്‍ഷം മുന്‍പ് ഡബ്ലിനിലും യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ ബ്രാഞ്ച് ആരംഭിച്ചു കൊണ്ട് അയര്‍ലണ്ടിലെ ആയിരക്കണക്കിന് പ്രവാസി ഉപഭോക്താക്കള്‍ക്ക് സൌകര്യപ്രദമായ സേവനം നല്‍കുവാനും കമ്പനിയ്ക്ക് കഴിഞ്ഞു.

നാളിതുവരെ യൂഎഇ എക്‌സ്‌ചേഞ്ചിനോട് സഹകരിച്ച എല്ലാ മാന്യ ഇടപാടുകാര്‍ക്കും ഈ അവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നതായി ഗ്ലോബല്‍ ഓപ്പറേഷന്‍ COO സുധാകര്‍ ഷെട്ടി,യൂറോപ്പ് റീജിയന്‍ ഹെഡ് ലക്ഷ്മി നാരായണ്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലെ ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് പണം അയയ്ക്കുമ്പോള്‍ നിലവില്‍ ഏറ്റവും കൂടിയ എക്‌സ്‌ചേഞ്ച് റേറ്റ് നല്കുന്നത് യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ മാത്രം പ്രത്യേകതയാണെന്ന് ഡബ്ലിന്‍ ബ്രാഞ്ചിന്റെ മാനേജര്‍ റോബിന്‍ ജേക്കബ് പറഞ്ഞു.അയയ്ക്കുന്ന പണം മറ്റു കുറവുകളോ ഹിഡണ്‍ ചാര്‍ജുകളോ ഇല്ലാതെ കേരളത്തിലെ അക്കൌണ്ടുകളില്‍ മിനുട്ടുകള്‍ക്കുള്ളില്‍ ലഭ്യമാക്കാനുള്ള സൗകര്യം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.

മറ്റു രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് റേറ്റ് നല്കിയാണ് യൂ എ ഇ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ മിക്ക ലോകരാജ്യങ്ങളില്‍ നിന്നുമുള്ള ഇടപാടുകാരും ഇപ്പോള്‍ ഡബ്ലിന്‍ ബ്രാഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു 

30 രാജ്യങ്ങളിലായി ആറ് ലക്ഷത്തോളം ഇടപാടുകാരാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ സേവനം ലഭ്യമാക്കുന്നത്.നൂറ്റമ്പത്തിലധികം ബാങ്കുകളുമായുള്ള സുദൃഢമായ ബന്ധവും യുഎഇ എക്‌സ്‌ചേഞ്ച് നിലനിര്‍ത്തിപ്പോരുന്നുണ്ട്.

യുകെയില്‍ തന്നെ 13 ബ്രാഞ്ചുകളാണ് യുഎഇ എക്‌സ്‌ചേഞ്ചിനുള്ളത്.ഒന്ന് അയര്‍ലണ്ടിലും ഒന്ന് ജര്‍മ്മനിയിലും ഉണ്ട്. 40 രാജ്യങ്ങളില്‍ നിന്നായി 4000ത്തില്‍ അധികം ജോലിക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ലോകത്തിലെ മികച്ച മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളില്‍ ഒന്നാവാനും യുഎഇ എക്‌സ്‌ചേഞ്ചിനു സാധിച്ചിട്ടുണ്ട്.

Scroll To Top