Sunday December 11, 2016
Latest Updates

എല്ലാ യാത്രക്കാര്‍ക്കും യൂ എ ഇ യില്‍ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ സൗകര്യം അനുവദിച്ചു 

എല്ലാ യാത്രക്കാര്‍ക്കും യൂ എ ഇ യില്‍ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ സൗകര്യം അനുവദിച്ചു 

ദുബായ്:ഏത് ഇന്റര്‍നാഷണല്‍ എയര്‍ലൈനില്‍ എത്തിയാലും അയര്‍ലണ്ടിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍  96 മണിക്കൂര്‍ വരെ യു എ ഇ യില്‍  തങ്ങുന്നതിനുള്ള ട്രാന്‍സിറ്റ്  വിസ ലഭ്യമാകും.ഇതോടെ ദുബായ്,അബുദാബി എയര്‍പോര്‍ട്ടുകള്‍ വഴി കടന്നുപോകുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ സൗകര്യം ലഭ്യമാകും.നേരത്തേ യുഎഇ എയര്‍ലൈനുകള്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം നല്‍കിയിരുന്നത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് ഇക്കാര്യമറിയിച്ചത്. നിശ്ചിത ഫീസ് നല്‍കി എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാര്‍ക്ക് 4 ദിവസത്തെ ട്രാന്‍സിറ്റ് വീസയ്ക്കായി അപേക്ഷിക്കാം.എന്നാല്‍ ചില നിബന്ധനകള്‍ അധികൃതര്‍ ഇതിനായി മുന്നോട്ടുവെയ്ക്കുന്നുണ്ട്.

രണ്ട് ട്രിപ്പുകളുടേയും ഇടവേള 8 മണിക്കൂറില്‍ കൂടുതലായിരിക്കണം. മാത്രമല്ല, രണ്ട് ട്രിപ്പുകളും രണ്ട് വിത്യസ്ത സ്ഥലങ്ങളിലേയ്ക്കായിരിക്കണം. അതായത്, ഏത് സ്ഥലത്തുനിന്നാണോ യുഎഇയിലേയ്ക്ക് വരുന്നത് ആ സ്ഥലത്തേയ്ക്കാകരുത് തിരികെയുള്ള യാത്ര.ട്രാന്‍സിറ്റ് വിസ ലഭിക്കേണ്ടവര്‍ മുന്‍കൂട്ടി ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം. തുടര്‍യാത്രയ്ക്കുള്ള ടിക്കറ്റും പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരിക്കണം. അപേക്ഷാഫീസ് 170 ദിര്‍ഹമാണ്.

നാലു ദിവസത്തെ വിസ കാലാവധിയില്‍ ആദ്യദിവസം എപ്പോഴെത്തിയാലും ഒരു ദിവസമായി കണക്കാക്കപ്പെടും. നാലാംദിവസം അര്‍ധരാത്രിക്ക് മുമ്പ് വിസയുടെ കാലാവധി അവസാനിക്കും. തുടര്‍ന്നും തങ്ങുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടും. നിയമം അനുശാസിക്കുന്ന പിഴയും മറ്റു ശിക്ഷാവിധികളും ഇവര്‍ക്കെതിരെ ചുമത്തും.

Scroll To Top