Monday December 05, 2016
Latest Updates

വീട്ടുവേലക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിച്ച അയര്‍ലണ്ടിലെ മുന്‍ യൂ എ ഇ അമ്പാസിഡറില്‍ നിന്നും നഷ്ട്ടപരിഹാരം ഈടാക്കി 

വീട്ടുവേലക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിച്ച അയര്‍ലണ്ടിലെ മുന്‍ യൂ എ ഇ അമ്പാസിഡറില്‍ നിന്നും നഷ്ട്ടപരിഹാരം ഈടാക്കി 

ഡബ്ലിന്‍ :വീട്ടുവേലക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിച്ച മുന്‍ യുഎഇ അംബാസിഡര്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി.ഫിലിപ്പൈന്‍സ് സ്വദേശികളായ മിറാ കാല്‍ഡെറന്‍, ലെലാനി ലപോര്‍ഗ, ജെന്നിഫര്‍ വിലറാണ്ട എന്നിവര്‍ക്കാണ് എംപ്ലോയ്‌മെന്റ് അപ്പീല്‍സ് ട്രൈബ്യൂണല്‍ 80,000 യൂറോ വീതം നഷ്ടപരിഹാരമായി ഈടാക്കി നല്‍കാന്‍ ഉത്തരവിട്ടത്. 

യുഎഇ അംബാസിഡറായിരുന്ന ഖാലിദ് റാഷിദ് ലൂത്തായുടെ വീട്ടിലെ ജോലിക്കാരായിരുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ യാതനകളാണെന്ന് ഇവര്‍ ട്രൈബ്യൂണലിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ദേഷ്യം വന്നപ്പോള്‍ മൂന്നു പേരില്‍ ഒരാളെ ഖാലിദ് തല്ലുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. മകനെ അത്താഴം കഴിപ്പിക്കാന്‍ സാധിക്കാതിരുന്നതിനായിരുന്നു മര്‍ദ്ദനം. 

വീട്ടുവേലക്കാരികളോ അടിമകളെപ്പോലെയാക്കിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ തിരികെ യുഎഇക്ക് വിളിപ്പിച്ചു. 

സ്ത്രീകള്‍ക്ക് മാന്യമായ ശമ്പളം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും അടിമകളെപോലെ അവഗണിക്കുകയും ബഹുമാനിക്കാതിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ട്രൈബ്യൂണല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ട്രൈബ്യൂണലിലെ വാദംകേള്‍ക്കലിന് ഹാജരാകാതിരിക്കാന്‍ തനിക്ക് നയതന്ത്ര സുരക്ഷയുണ്ടെന്നാണ് ഖാലിദിന്റെ വാദിച്ചു നോക്കിയെങ്കിലും യൂ എ ഇ സര്‍ക്കാര്‍ ഈ കേസിനെ ഗൗരവമുള്ളതായി കണ്ട് ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിളിക്കുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട ആളുകളുടെ താല്‍പര്യാര്‍ത്ഥം തന്നെ കേസുകള്‍ അവസാനിച്ചുവെന്ന് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ വക്താവ് പറഞ്ഞു. ഒത്തുതീര്‍പ്പിനെവിദേശകാര്യ മന്ത്രി ചാര്‍ലി ഫ്‌ലനാഗന്‍ സ്വാഗതം ചെയ്തു. 

Scroll To Top