Monday August 21, 2017
Latest Updates

അയര്‍ലണ്ടിലെ യൂ എ ഇ അമ്പാസിഡര്‍ക്ക് ജോലി നഷ്ട്ടമായി

അയര്‍ലണ്ടിലെ യൂ എ ഇ അമ്പാസിഡര്‍ക്ക് ജോലി നഷ്ട്ടമായി

(ഫോട്ടോ: അമ്പാസിഡറും ഭാര്യയും(ഇടത്ത്)ജോലി നഷ്ട്ടമായവരില്‍ രണ്ടു പേര്‍ (വലത്ത്)

ഡബ്ലിന്‍:വീട്ടു ജോലിക്കാരായ മൂന്ന് ഫിലിപ്പിനോ സ്ത്രീകള്‍ക്ക് നിയമമനുസരിച്ചുള്ള ശമ്പളം കൊടുക്കാത്തതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ യൂ എ ഇ അമ്പാസിഡര്‍ ഖാലിദ് നസീര്‍ ലൂത്തയെ ഡബ്ലിനിലെ ജോലിയില്‍ നിന്നും തിരികെ വിളിയ്ക്കാന്‍ യൂ എ ഇ ഭരണകൂടം ഉത്തരവിട്ടു.

അമ്പാസിഡറുടെ ഡബ്ലിനിലെ വസതിയില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പിനോ സ്ത്രീകള്‍ക്ക് മണിക്കൂറിന് രണ്ട് യൂറോ വീതം ശമ്പളമാണ് നല്‍കിയിരുന്നത്.കൂടാതെ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വയ്ക്കുകയും അവധി അനുവദിക്കാതിരിക്കുകയും ചെയ്തു.ഇതേതുടര്‍ന്ന് യുവതികള്‍ മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍ മുഖേനെ റ്റ്രൈബൂണലിനെ സമീപിച്ചു.കോടതി ഇവര്‍ ഓരോരുത്തര്‍ക്കും 80000 യൂറോ വീതം നഷ്ടപരിഹാരം കൊടുക്കാന്‍ അമ്പാസിഡറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് അടിയന്തരമായി അമ്പാസിഡറെ തിരിച്ചു വിളിയ്ക്കുകയായിരുന്നു.സംഭവ ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അനന്തര നടപടികള്‍ യഥാവിധി നടത്തപ്പെടുമെന്നും യൂ എ ഇ വിദേശകാര്യമന്ത്രി അറിയിച്ചു 

Scroll To Top