Monday January 16, 2017
Latest Updates

രാജ്യത്തിന് നാണക്കേടായി വീണ്ടും യൂ പി :ക്ഷേത്രത്തില്‍ കയറിയതിന് ദളിതനായ 90 വയസുകാരനെ ചുട്ടുകൊന്നു

രാജ്യത്തിന് നാണക്കേടായി വീണ്ടും യൂ പി :ക്ഷേത്രത്തില്‍ കയറിയതിന് ദളിതനായ 90 വയസുകാരനെ ചുട്ടുകൊന്നു

ലക്‌നൗ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 90കാരനായ ദലിത് വൃദ്ധനെ മഴു ഉപയോഗിച്ച് അക്രമിച്ചതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ബുധനാഴ്ച വൈകുന്നേരമാണ് അരും കൊല അരങ്ങേറിയത്. ചിമ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഭാര്യക്കും മകനുമൊപ്പം മൈദനി ബാബ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. 

എന്നാല്‍ സഞ്ജയ് തിവാരി എന്നയാളും സംഘവും ഇവരെ തടഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം വകവെക്കാതെ ചിമ്മയും കുടുംബവും അകത്ത് പ്രവേശിച്ചതോടെയാണ് അക്രമണം തുടങ്ങിയത്. 

തുടര്‍ന്ന മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിരവധി വിശ്വാസികള്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. പിന്നീട് തിവാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം തിവാരി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


Scroll To Top