Saturday December 03, 2016
Latest Updates

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡീല്‍ ഒരിടവേളക്ക് ശേഷം മാവോയിസ്റ്റ് ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മാവോയിസ്റ്റ് ഭീഷണ നിലനില്‍ക്കുന്ന കാങ്കര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ബിഎസഎഫ് ക്യാമ്പന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു ബിഎസഎഫ് ജവാനും ഒരു മാവോയിസ്റ്റുകാരനും കൊല്ലപ്പെട്ടു.

മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ ബാണ്ടേ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചോട്ടെ ബൈത്തിയ ബിഎസഎഫ് ക്യാമ്പിനു മുന്‍പില്‍ പാറാവിലുണ്ടായിരുന്ന ജവാന്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് കാങ്കര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് വിശദീകരിച്ചു. ഇതേ തുടര്‍ന്ന് സേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന എറ്റു മുട്ടലിലാണ് മാവോയിസ്റ്റുകാരന്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് മാവോയിസ്റ്റുകളും ജവാന്‍മാരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു വരികയായിരുന്നു. ഇവിടെനിന്നും 140 കിലോ മീറ്റര്‍ അകലെയുള്ള പ്രദേശത്ത് ഇരുമ്പയിരുമായി മടങ്ങുകയായിരുന്ന 17 ട്രക്കുകള്‍ മാവോയിസ്റ്റുകള്‍ പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞിരുന്നു. ശനിയാഴ്ച സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ പിദ്മല്‍ ഗ്രാമത്തില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു ജവാന്മാര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Scroll To Top