Tuesday December 06, 2016
Latest Updates

ക്ലയര്‍ തീരത്ത് ഐലന്‍ഡില്‍ വേലിയേറ്റത്തില്‍ കുടുങ്ങി പോയവരെ കോസ്റ്റ് ഗാര്‍ഡെത്തി രക്ഷപ്പെടുത്തി 

ക്ലയര്‍ തീരത്ത് ഐലന്‍ഡില്‍ വേലിയേറ്റത്തില്‍ കുടുങ്ങി പോയവരെ കോസ്റ്റ് ഗാര്‍ഡെത്തി രക്ഷപ്പെടുത്തി 

ലിംറിക്ക് :വേലിയേറ്റത്തെ തുടര്‍ന്ന് വെസ്റ്റ് കോസ്റ്റിലെ ഐലന്‍ഡില്‍ കുടുങ്ങി പോയ രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ക്ലെയര്‍ കോസ്റ്റിലെ ഗ്രീന്‍ ഐലണ്ടില്‍ എത്തിയപ്പോള്‍ വേലിയേറ്റമുണ്ടാകുകയും വന്ന വഴിക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ ഒറ്റപ്പെട്ടു പോകുകയുമായിരുന്നു. 

999 ല്‍ വിളിച്ച് അപകട വിവരം അറിയിച്ചപ്പോഴാണ് ഇവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. പാറകളിലൂടെ അള്ളിപ്പിടിച്ചു കയറിയാണ് ഒരു പുരുഷനും സ്ത്രീയും ഗ്രീന്‍ ഐലന്‍ഡില്‍ വൈകിട്ട് നാലു മണിയോടെ എത്തിച്ചേര്‍ന്നത്. സ്പാനിഷ് പോയിന്റിനും ലാഹിച്ചിനും ഇടയ്ക്കുള്ള പ്രദേശമാണ് ഗ്രീന്‍ ഐലന്‍ഡ്. 

ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ ഡബ്ലിന്‍ യൂണിറ്റില്‍ നിന്ന് രണ്ട് റെസ്‌ക്യൂ ബോര്‍സ് ഇവരെ രക്ഷപ്പെടുത്താനായി പുറപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗം ഇവിടേക്ക് പുറപ്പെട്ടു. ഐലന്‍ഡില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ശേഷം ലിസ്‌കണോര്‍ പയറിലേക്ക് കൊണ്ടുപോയി. പ്രാഥമിക നിരീക്ഷണത്തില്‍ വൈദ്യസഹായം ആവശ്യമില്ലെന്ന് തോന്നിയതിനാല്‍ ഇവരെ വിട്ടയച്ചു. പേടിച്ചു വിറച്ച രീതിയിലായിരുന്നു ഇരുവരുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറഞ്ഞു. 

Scroll To Top