Sunday December 04, 2016
Latest Updates

കാബൂള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ മലയാളികള്‍

കാബൂള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ മലയാളികള്‍

കാബൂള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു . കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്, കൊല്ലം സ്വദേശിയായ ഡല്‍ഹി മലയാളി മാര്‍ത്ത ഫാരെല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് ഇന്ത്യക്കാരുള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാത്യു കൊല്ലപെട്ട വിവരം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു .

ഛണ്ഡിഗഡ് സ്വദേശി ആര്‍.കെ. ഭട്ടി, ആന്ധ്രാ സ്വദേശി സതീഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. അമേരിക്ക, ഇറ്റലി, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. കാബൂളിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹയെയാണു താലിബാന്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാത്യു അഫ്ഗാന്‍ സര്‍ക്കാരിന്റെ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഇന്റേണല്‍ ഓഡിറ്റിങ്ങിനായി നാലുവര്‍ഷം മുന്‍പാണു കാബൂളിലെത്തിയത്. ബുധനാഴ്ച രാത്രിയും മകന്‍ ദീപുവുമായി ഫോണില്‍ സംസാരിച്ച മാത്യു ജോര്‍ജ് പുറത്ത് എന്തോ ആക്രമണം നടക്കുന്നതായും എന്നാല്‍ താന്‍ മുറിയില്‍ സുരക്ഷിതനാണെന്നും പറഞ്ഞിരുന്നു. പിന്നീടു ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ എംബസിയില്‍നിന്നു മരണം സ്ഥിരീകരിച്ച അറിയിപ്പ് വീട്ടില്‍ ലഭിക്കുകയായിരുന്നു.

ദീര്‍ഘകാലം അപ്പോളോ ടയേഴ്‌സ് ചീഫ് ഫിനാന്‍സ് മാനേജരായിരുന്നു മാത്യു ജോര്‍ജ്. കൊല്ലം സ്വദേശിയായ മാര്‍ത്ത ഫാരെല്‍ പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പിആര്‍ഐഎ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ്. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവര്‍. ആഗാഖാന്‍ ട്രസ്റ്റ് നടത്തിയ പരിപാടിയില്‍ റിസോഴ്‌സ് ട്രെയിനറായാണ് മാര്‍ത്ത കാബൂളിലെത്തിയത്.

Scroll To Top