Sunday December 04, 2016
Latest Updates

മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായി ട്വീറ്റ് !..

മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായി ട്വീറ്റ് !..

ന്യുയോര്‍ക്ക്: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ കള്ള ട്വീറ്റ്. ചൈനയും യുഎസും പരസ്പ്പരം മിസൈല്‍ ആക്രമണം നടത്തുന്നുവെന്നായിരുന്നു ട്വീറ്റ്. ന്യുയോര്‍ക്ക് പോസ്റ്റ്, വാര്‍ത്താ ഏജന്‍സിയായ യുപിഐ ഡോട്ട് കോം എന്നിവയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്.

അജ്ഞാത ഹാക്കര്‍മാര്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണിന് നേരെ ചൈന ആക്രമണം നടത്തിയെന്നും ഇതിനെതിരെ അമേരിക്ക പ്രത്യാക്രമണം തുടങ്ങിയതായുമാണ് യുപിഐ ഡോട്ട് കോമിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരിലും ഹാക്കര്‍മാര്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു.twi

മൂന്നാം ലോകമഹായുദ്ധം തുടങ്ങിയതായി പോപ്പിന്റെ ഒരു പ്രസ്താവന അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് യുപിഐ ഡോട്ട് കോമിന്റെ പേജില്‍ ട്വീറ്റ് ചെയ്തത്. അതേസമയം വ്യാജ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ യുദ്ധകപ്പല്‍ സുരക്ഷിതമാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു. പിന്നീട് ഹാക്കര്‍മാരുടെ നിയന്ത്രണത്തില്‍ നിന്ന് തിരികെ പിടിച്ച ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്ന് വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തു.

Scroll To Top