Tuesday January 17, 2017
Latest Updates

ഇരട്ട കുട്ടികള്‍ക്ക് അച്ഛന്‍മാര്‍ രണ്ട് ….

ഇരട്ട കുട്ടികള്‍ക്ക് അച്ഛന്‍മാര്‍ രണ്ട് ….

പിതൃത്വം സംബന്ധിച്ച വിചിത്രമായ ഒരു കേസിന് ഒടുവില്‍ തീരുമാനം. ഇരട്ട കുട്ടികളുടെ പിതൃത്വം സംബന്ധിച്ച കേസില്‍ രണ്ടു കുട്ടികളുടേയും അച്ഛന്മാര്‍ വെവ്വേറെയാണെന്നു തെളിഞ്ഞു. ഡിഎന്‍എ ടെസ്റ്റിലൂടെയാണു പൈതൃകം സംബന്ധിച്ച സ്ഥിരീകരണം. കോടതിയും ഇതു ശരിവച്ചു.

രണ്ട് അച്ഛന്മാരില്‍നിന്ന് അമ്മയ്ക്ക് ഇരട്ട കുട്ടികള്‍ പിറക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഹെറ്ററോപേരന്റല്‍ സൂപ്പര്‍ഫെക്യൂഡേഷന്‍ എന്നാണ് ഈ പ്രതിഭാസത്തിനു പറയുന്ന പേര്. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ അഭിപ്രായത്തില്‍ 13000ല്‍ ഒന്ന് എന്ന് കണക്കില്‍ മാത്രമേ ഇതിനു സാധ്യതയുള്ളൂ.

ഒരേ ആര്‍ത്തവ ചക്രത്തില്‍ രണ്ടു പുരുഷന്മാരുമായി സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലേ ഇത്തരം ഗര്‍ഭധാരണമുണ്ടാകാന്‍ സാധ്യതയുള്ളൂ.ഒരേ ആഴ്ചയില്‍ത്തന്നെ രണ്ടു പുരുഷന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ഇതു സംബന്ധിച്ച കേസില്‍ സ്ത്രീ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ആദ്യ കുട്ടിയുടെ പിതാവില്‍നിന്ന് ഇപ്പോള്‍ ജനിച്ച കുട്ടികളിലൊരാള്‍ക്ക് ജീവനാംശം ലഭിക്കണമെന്ന് അമ്മ കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കോടതി പ്രതിമാസം 28 ഡോളര്‍ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട് !.

Scroll To Top