Saturday December 03, 2016
Latest Updates

ഒരാളെ പോലെ ഒന്‍പത് പേരോ? രണ്ട് പേര്‍ ഉറപ്പായിട്ടും ഉണ്ട്!(വീഡിയോ)

ഒരാളെ പോലെ ഒന്‍പത് പേരോ? രണ്ട് പേര്‍ ഉറപ്പായിട്ടും ഉണ്ട്!(വീഡിയോ)

രാളെപ്പോലെ ലോകത്ത് ഏഴു പേര്‍ ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്.ഇതറിയാനായി ഡബ്ലിന്‍കാരിയും ടി.വി അവതാരകയായ നീഫ് ജിയാനി എന്ന 26കാരിയും രണ്ട് സുഹൃത്തുക്കളും ഒരു ഫേസ്ബുക്ക് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഫലമോ, തികച്ചും അവിശ്വസനീയമായിരുന്നു. ഏഴു പേരെയൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയത് നീഫ് ജിയാനിയുടെ കാര്‍ബണ്‍ കോപ്പിയായ ഒരാളെ.

‘അപരിചിത ഇരട്ടകള്‍’ എന്നു പേരിട്ട ക്യാമ്പയിന്റെ ഭാഗമായി ഇവര്‍ മൂന്നു പേരും സ്വന്തം ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആഴ്ചകള്‍ക്കകം
യുവതിയെ തേടി മറുപടിയെത്തി. അവരുടേത് തന്നെയെന്ന് തോന്നുക്കുന്ന ഒരു ഫോട്ടോ. കാരന്‍ ബ്രനിഗാന്‍ എന്ന യുവതിയുടെതായിരുന്നു അത്. കുറെ നാളത്തെ ചാറ്റുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം അവര്‍ നേരില്‍ കണ്ടു. ഒരേ പോലെ വസ്ത്രമണിഞ്ഞ്, മേക്കപ്പണിഞ്ഞുള്ള ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.നാല്പ്പത് ലക്ഷം പേരാണ് മൂന്ന് ദിവസം കൊണ്ട് വീഡിയോ കണ്ടത്



ബ്രിട്ടണിലെ തന്നെ ഒരു ചാനല്‍ അവതാരകയാണ് നീഫ്.. അപരയും ഐറിഷ്‌കാരി തന്നെയാണ്.ഡബ്ലിനില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തില്‍ തന്നെയാണ് കാരന്റെ വീടും. ‘ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി. മുഖ സാദൃശ്യം മാത്രമല്ല, ശരീര ചലനങ്ങളും മുഖഭാവങ്ങളുമെല്ലാം ഒരുപോലുണ്ട്’ നീഫ് പറഞ്ഞു. ആറു സഹോദരങ്ങളില്‍ ഒരാള്‍ പോലും തന്നെ പോലെയല്ലാതിരുന്നിട്ടും നിയാം എങ്ങനെ തന്നെ പോലെ ആയി എന്നു വിസ്മയിക്കുകയാണ് കാരന്‍.thri
ക്യാമ്പയിനില്‍ പങ്കെടുത്ത ത്രിമൂര്‍ത്തികളെ തേടി ആയിരക്കണക്കിന് പേരാണ് സാമ്യം അവകാശപ്പെട്ട് ബന്ധപ്പെട്ടതത്രേ.ഇവരില്‍ ഇന്ത്യാക്കാരും യഥേഷ്ട്ടം ഉണ്ടായിരുന്നതായി ഇവര്‍ വെളിപ്പെടുത്തി 

Scroll To Top