Sunday December 04, 2016
Latest Updates

മാലഹൈഡില്‍ ഇന്ന് ട്വന്റി 20 ക്വാളിഫൈയിംഗ് സെമിഫൈനല്‍

മാലഹൈഡില്‍ ഇന്ന് ട്വന്റി 20 ക്വാളിഫൈയിംഗ് സെമിഫൈനല്‍

ഡബ്ലിന്‍:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആറാം ട്വന്റി 20 ലോകകപ്പിലേക്കുള്ള ക്വാളിഫൈയിംഗ് റൗണ്ടിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍  ഇന്ന്(ശനിയാഴ്ച്ച) മാലഹൈഡ് സ്‌റേറഡിയത്തില്‍ നടത്തപ്പെടും.

ഒന്നാം സെമി ഫൈനല്‍  ഇന്ന്   രാവിലെ 10 മണിക്ക് ആരംഭിക്കും,സ്‌കോട്ട്‌ലണ്ടും,ഹൊങ്കൊംഗും ആണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുക.

2.15 ന് ആരംഭിക്കുന്ന രണ്ടാം സെമിയില്‍ അയര്‍ലണ്ട് നെതര്‍ലാണ്ട്‌സിനെ നേരിടും.

രാവിലെ 9 മണിയ്ക്ക് നടക്കുന്ന ഒമാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരം മുതലുള്ള  ഇന്ന്ത്തെ എല്ലാ കളികളും ഇ എസ് പി എന്‍ അടക്കമുള്ള ചാനലുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

16 ടീമുകളാണ് ഇതേ വരെ മത്സരത്തിനെത്തിയത്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ ഫുള്‍ മെമ്പര്‍മാരായ 10 രാജ്യങ്ങളും ലോകകപ്പ് കളിക്കാന്‍ അര്‍ഹരാണ്.ശേഷിക്കുന്ന ആറ് ടീമുകളും അസോസിയേറ്റ് മെമ്പര്‍മാരാണ്.

സ്‌കോട്‌ലന്‍ഡിലും അയര്‍ലണ്ടിലുമായി ഇപ്പോള്‍ നടന്നു വരുന്ന ഐ.സി.സി. വേള്‍ഡ് ട്വന്റി 20 ക്വാളിഫയിങ് ടൂര്‍ണമെന്റിലൂടെയാണ് ഈ ആറു ടീമുകളെയും കണ്ടെത്തുക. അസോസിയേറ്റ് ടീമുകളില്‍നിന്ന് സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഹോങ്കോങ് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഇനി മൂന്ന് ടീമുകള്‍ക്കു കൂടി അവസരമുണ്ട്.

Scroll To Top