Sunday December 17, 2017
Latest Updates

കുടിശിക: ടി വി ലൈസന്‍സ് ,വൈദ്യുതി ബില്ലിനൊപ്പം ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നോട്ടന്‍ 

കുടിശിക: ടി വി ലൈസന്‍സ് ,വൈദ്യുതി ബില്ലിനൊപ്പം ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നോട്ടന്‍ 

ഡബ്ലിന്‍:ടിവി ലൈസന്‍സ് കൃത്യസമയത്ത് അടയ്ക്ക്കാത്തവരെ പിടികൂടാന്‍ ഊര്‍ജിതമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡെന്നിസ് നോട്ടന്‍.മറ്റു ചില രാജ്യങ്ങളിലെ പോലെ ഇലക്ട്രിസിറ്റി ബില്ലിനൊപ്പം ടി വി ലൈസന്‍സ് ഈടാക്കാനുള്ള പദ്ധതി അയര്‍ലണ്ടിലും നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടെന്ന് കമ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു.

വീട് വീടാന്തരം തിരച്ചില്‍ നടത്തി പേയ്‌മെന്റ് ഈടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.40 മില്യണ്‍ യൂറോയോളം കുടിശ്ശികയാണ് ടിവി ലൈസന്‍സ് ഇനത്തില്‍ രാജ്യത്ത് പിരിഞ്ഞു കിട്ടാനുള്ളത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ടി വി ലൈസന്‍സ് അടയ്ക്കാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ലൈസന്‍സ് പിരിച്ചെടുക്കാനും,അടയ്ക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനുമായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുള്ള ആവശ്യം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ടിവി വീട്ടില്‍ ഇല്ലാത്ത എന്നാല്‍ ലാപ്പ്ടോപ്പോ,കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന 30000 പേരെ കൂടി ടി വി ലൈസന്‍സ് അടയ്ക്കാന്‍ ഉള്ളവരുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആര്‍ടിഇ നിര്‍ദേശത്തെ പാര്‍ലിമെന്ററി സമിതി അംഗീകരിച്ചു കഴിഞ്ഞു.എന്നാല്‍ അത്തരത്തിലുള്ള ഒരു തീരുമാനം നടപ്പാക്കും മുമ്പ് കിട്ടാകുടിശ്ശിക പിരിച്ചെടുത്ത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നോട്ടന്‍.സര്‍ക്കാര്‍ ഏജന്‍സിയ്ക്ക് പിരിച്ചെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മാത്രമേ ഇലക്ട്രിസിറ്റി ബില്ലിനൊപ്പം ടി വി ലൈസന്‍സ് ഈടാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top