Sunday October 22, 2017
Latest Updates

ടി വി ലൈസന്‍സ് അടയ്ക്കാത്തവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ റിക്രൂട്ട് ചെയ്യുന്നു,പരിശോധന കര്‍ശനമാക്കും

ടി വി ലൈസന്‍സ് അടയ്ക്കാത്തവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ റിക്രൂട്ട് ചെയ്യുന്നു,പരിശോധന കര്‍ശനമാക്കും

ഡബ്ലിന്‍:ടിവി ലൈസന്‍സ് കൃത്യസമയത്ത് അടയ്ക്ക്കാത്തവരെ പിടികൂടാന്‍ ഊര്‍ജിതമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡെന്നിസ് നോട്ടന്‍.

വീട് വീടാന്തരം തിരച്ചില്‍ നടത്തി പേയ്മെന്റ് ഈടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.40 മില്യണ്‍ യൂറോയോളം കുടിശ്ശികയാണ് ടിവി ലൈസന്‍സ് ഇനത്തില്‍ രാജ്യത്ത് പിരിഞ്ഞു കിട്ടാനുള്ളത്.

ലൈസന്‍സ് പിരിച്ചെടുക്കാനും,അടയ്ക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനുമായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുള്ള ആവശ്യവുമായി കമ്മ്യൂണിക്കേഷന്‍ മന്ത്രി ഇന്ന് മന്ത്രിസഭയെ സമീപിക്കുന്നുണ്ട്.

രാജ്യത്ത് ടിവി വീട്ടില്‍ ഇല്ലാത്ത എന്നാല്‍ ലാപ്പ്‌ടോപ്പോ,കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന 30000 പേരെ കൂടി ടി വി ലൈസന്‍സ് അടയ്ക്കാന്‍ ഉള്ളവരുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആര്‍ടിഇ നിര്‍ദേശത്തെ പാര്‍ലിമെന്ററി സമിതി അംഗീകരിച്ചു കഴിഞ്ഞു.എന്നാല്‍ അത്തരത്തിലുള്ള ഒരു തീരുമാനം നടപ്പാക്കും മുമ്പ് കിട്ടാകുടിശ്ശിക പിരിച്ചെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നോട്ടന്‍

Scroll To Top