Saturday December 03, 2016
Latest Updates

ടിവി കാണാന്‍ ഭാര്യ സമ്മതിക്കുന്നില്ല;ലൈസന്‍സ് ഫീസ് അടയ്ക്കാഞ്ഞ ക്ലയര്‍ സ്വദേശി കേസില്‍ കുടുങ്ങി

ടിവി കാണാന്‍ ഭാര്യ സമ്മതിക്കുന്നില്ല;ലൈസന്‍സ് ഫീസ് അടയ്ക്കാഞ്ഞ  ക്ലയര്‍ സ്വദേശി കേസില്‍ കുടുങ്ങി

എന്നിസ് : ടിവി കാണാതെ ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരും കുടുങ്ങിപ്പോകും. ക്ലെയറിലെ ലിയാം മക്കീ എന്ന മധ്യവയസ്‌ക്കനാണ് ഈ ദുര്‍ഗതിഉണ്ടായത്. ഭാര്യയുമായി വേര്‍പിരിഞ്ഞു ജീവിക്കുന്ന ഇദ്ദേഹത്തിന് സ്വന്തം വീട്ടില്‍ ടിവി കാണാന്‍ അവകാശമില്ല. എന്തെന്നാല്‍ ടിവിയുടെ നിയന്ത്രണം ഭാര്യയുടെ കയ്യിലാണ്. അതുകൊണ്ട് തന്നെ ടിവി കാണാതെ താന്‍ ലൈസന്‍സ് ഫീസ്അടയ്‌ക്കേണ്ടതില്ലെന്ന ചിന്തയിലായിരുന്നു ലിയാം.

എന്നാല്‍ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ആന്‍ പോസ്റ്റ് തനിക്കെതിരെ നിയമ നടപടി സ്വീകരിച്ചപ്പോഴാണ് ഇയാള്‍ക്ക് കാര്യത്തിന്റെ ഗൌരവം പിടികിട്ടിയത്. ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ലിയാം ആയിരം യൂറോ പിഴ അടയ്ക്കണമെന്നായിരുന്നു ആന്‍ പോസ്റ്റ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് എഎന്‍ പോസ്റ്റ് ലിയാമിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ലിയാം തന്റെ നിസഹായാവസ്ഥ കോടതിയില്‍ ബോധിപ്പിച്ചതോടെ ഇദ്ദേഹം ഫൈന്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശം കോടതി
തള്ളിക്കളഞ്ഞു.
ഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും ഒരു വീടിന്റെ തന്നെ രണ്ടു ഭാഗങ്ങളിലായാണ് ലിയാമും ഭാര്യയും ഇവരുടെ രണ്ടു കുട്ടികളും താമസിക്കുന്നത്. ടിവി ഇരിക്കുന്ന ഭാഗത്തേക്ക് തനിക്ക് പ്രവേശനമില്ലെന്ന് ഇയാള്‍ കോടതിയെ ബോധിപ്പിച്ചു.ഒരു മാച്ചോ മറ്റോ വന്നാല്‍ അതൊക്കെ എങ്ങനെ കാണുമെന്ന് കോടതി ചോദിച്ചപ്പോള്‍ അതെ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വന്തം അമ്മയുടെ വീട്ടില്‍ പോയി അതൊക്കെ കാണും എന്നായിരുന്നു ലിയാമിന്റെ മറുപടി.

എന്നിസ് ജില്ലാ കോടതിയിലാണ് കേസ് പരിഗണിച്ചത്. വേര്‍പിരിഞ്ഞ ശേഷം ഭാര്യയുടെ പേരിലേക്ക് തന്നെ ലൈസന്‍സ് മാറ്റാന്‍ ലിയാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിയാമിന്റെ ഭാര്യ ഈ ആവശ്യം നിരസിക്കുകയും ലിയാമിന്റെ പേരിലുള്ള ടിവി ലൈസന്‍സില്‍ ടിവി പരിപാടികള്‍ ആസ്വദിച്ച് വരികയുമായിരുന്നു

Scroll To Top