Friday September 22, 2017
Latest Updates

ടിവി ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിന് പതിനാറായിരം പേര്‍ക്ക് സമന്‍സ് 

ടിവി ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിന് പതിനാറായിരം പേര്‍ക്ക് സമന്‍സ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടിവി ലൈസന്‍സ് ഫീസ് അടയ്ക്കാത്തവരുടെ എണ്ണം കൂടുന്നു.ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ പതിനാറായിരത്തിലധികം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സമന്‍സ് അയച്ചു. 16,566 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സമന്‍സ് അയച്ചത്.
സമന്‍സ് ലഭിച്ചവരില്‍ 9,761 പേരും ഡബ്ലിനിലാണ്. ഡബ്ലിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമന്‍സ് ലഭിച്ചത് കെറിയിലെ ട്രേലിയിലാണ്. ട്രേലിയില്‍ 540 പേര്‍ക്കാണ് സമന്‍സ് ലഭിച്ചത്.

ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതില്‍ വെക്‌സ്‌ഫോര്‍ഡാണ് മൂന്നാംസ്ഥാനത്ത്. വെക്‌സ്‌ഫോര്‍ഡില്‍ 399 പേര്‍ക്കാണ് സമന്‍സ് ലഭിച്ചത്. എന്നിസില്‍ 393പേര്‍ക്കും ലിമറിക്കില്‍ 391 പേര്‍ക്കും സമന്‍സ് ലഭിച്ചു. 160 യൂറോയാണ് ടിവി ലൈസന്‍സ് ഫീസ് ഇനത്തില്‍ അടയ്‌ക്കേണ്ടത്. ഭൂരിപക്ഷം പേരും ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 25 മില്യന്‍ യൂറോയുടെ നഷ്ടം സംഭവിക്കുന്നതായാണ് കണക്ക്.

വീട്ടില്‍ ടെലിവിഷന്‍ സെറ്റില്ലെന്ന് 30,000 പേര്‍ ഡിക്ലറേഷന്‍ എഴുതി നല്‍കിയതായി കമ്മ്യൂണിക്കേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ടെലിവിഷന്‍ സെറ്റ് ഉപേക്ഷിച്ച് ടിവി കാണുന്നതിന് കൂടുതല്‍ പേരും ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്,ഫോണ്‍ തുടങ്ങിയ ഗാഡ്ജറ്റുകളെ ആശ്രയിച്ച് തുടങ്ങിയതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി കമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യക്തമാക്കി.

Scroll To Top