Sunday December 11, 2016
Latest Updates

തുര്‍ക്കിയെ പാഠം പഠിപ്പിക്കാന്‍ റഷ്യ,വെടി വെച്ചിട്ട വിമാനത്തിന്റെ പൈലറ്റിനെ കൊലപ്പെടുത്തിയതെന്നും സംശയം 

തുര്‍ക്കിയെ പാഠം പഠിപ്പിക്കാന്‍ റഷ്യ,വെടി വെച്ചിട്ട വിമാനത്തിന്റെ പൈലറ്റിനെ കൊലപ്പെടുത്തിയതെന്നും സംശയം 

അങ്കാറ:റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് ബ്ലാഡിമര്‍ പുടിന്‍.തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ തങ്ങളുടെ വിമാനം പ്രവേശിച്ചിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്.
വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍നാണ് റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടിണ്ട്.സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിക്ക് എന്താണ് റോള്‍ എന്നാണ് റഷ്യയുടെ ചോദ്യം.Turkey-Plane_3508262d

അതേസമയം, പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതരാണെന്ന് തുര്‍ക്കി അറിയിച്ചു. വ്യോമാതിര്‍ത്തി ലംഘിക്കുന്നത് സംബന്ധിച്ച് റഷ്യന്‍പെലറ്റുമാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തുര്‍ക്കി സൈന്യം വ്യക്തമാക്കി. ലതാകീയ പ്രവിശ്യയിലെ പര്‍വ്വതങ്ങളിലാണ് വിമാനം തകര്‍ന്നു വീണതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ സുരക്ഷക്കായി സിറിയയുടെ ആകാശ നിയന്ത്രണം സെപ്റ്റംബര്‍ അവസാനത്തോടെ റഷ്യ ഏറ്റെടുത്തിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയാണ് തുര്‍ക്കി റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയത്.വെടിവെച്ച വിമാനത്തില്‍ നിന്നും രണ്ടു പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പുറത്തേയ്ക്ക് ചാടുന്ന ചിത്രം തുര്‍ക്കി പുറത്തു വിട്ടിട്ടുണ്ട്.എന്നാല്‍ പൈലറ്റുമാര്‍ ഐസിസ് ആവാസ കേന്ദ്രങ്ങളിലാണ് എത്തിചേര്‍ന്നത് എന്നാണ് കരുതുന്നത്.ഒരു പൈലറ്റ് മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്.ഭീകരരാല്‍ കൊല്ലപ്പെട്ടതാണോ എന്നും സംശയമുണ്ട്.രണ്ടാമത്തെ പൈലറ്റിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Scroll To Top