Thursday December 08, 2016
Latest Updates

പത്രസ്ഥാപനങ്ങള്‍ അടച്ചു പൂട്ടി തുര്‍ക്കി,ഈ പോക്ക് ഏകാധിപത്യത്തിലേയ്‌ക്കോ ?

പത്രസ്ഥാപനങ്ങള്‍ അടച്ചു പൂട്ടി തുര്‍ക്കി,ഈ പോക്ക് ഏകാധിപത്യത്തിലേയ്‌ക്കോ ?

ഇസ്താംബൂള്‍ :പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ പത്രസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. 45ഓളം പത്രങ്ങളും, 16 ടിവി ചാനലുകളും ഇതിന്റെ ഭാഗമായി അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പട്ടാളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാനും തുര്‍ക്കി ആരംഭിച്ചിട്ടുണ്ട്. അട്ടിമറിയില്‍ പങ്കുണ്ടെന്നു കരുതുന്ന 1,700ഓളം പട്ടാള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്താക്കി. ജൂലൈ 15നു നടന്ന അട്ടിമറി ശ്രമത്തില്‍ 290ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ജനം ഇടപെട്ടായിരുന്നു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ 1,000ഓളം സ്വകാര്യസ്‌കൂളുകളും അടച്ചുപൂട്ടിയിരുന്നു. പുതിയ നിയമമനുസരിച്ച് പോലീസിന് സംശയമുള്ളവരെ 30 ദിവസം വരെ അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വയ്ക്കാം.

ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് നടപടികള്‍ എന്ന് തുര്‍ക്കിഷ് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും തന്നെ എതിര്‍ക്കുന്ന ഏവരെയും അടിച്ചൊതുക്കാനുള്ള തുര്‍ക്കിഷ് പ്രസിഡണ്ടിന്റെ നടപടികള്‍ക്ക് എതിരെ ജനകീയ എതിര്‍പ്പ് ശക്തമാകുകയാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത്തരം നീക്കങ്ങളിലൂടെ ശുഭകരമാവില്ല തുര്‍ക്കിയുടെ ഭാവി എന്നത് തന്നെയാണ് രാജ്യാന്തരനിരീക്ഷകരും വിലയിരുത്തുന്നത്.

Scroll To Top