Saturday December 10, 2016
Latest Updates

ഐ എസിനെ തകര്‍ത്ത് അവസാനിപ്പിക്കാന്‍ തുര്‍ക്കി രംഗത്ത്,യൂറോപ്പിനെ ഭീകരവാദികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം

ഐ എസിനെ തകര്‍ത്ത് അവസാനിപ്പിക്കാന്‍ തുര്‍ക്കി രംഗത്ത്,യൂറോപ്പിനെ ഭീകരവാദികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം

ഫോട്ടോ:തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്‌ലു സൈനീക നീക്കങ്ങള്‍ വിവരിക്കുന്നു 
ഇസ്താംബൂള്‍ :ലോകം ആകാംക്ഷയോടെ തുര്‍ക്കിയെ ഉറ്റു നോക്കുകയാണ്.ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിക് ഭീകരര്‍ക്ക് പിന്തുണ കൊടുത്തു കൊണ്ടിരുന്ന രാജ്യം ഐ എസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.ഒരു വര്‍ഷത്തോളമായി ലോക ശാക്തികരാജ്യങ്ങള്‍ ശ്രമിച്ചിട്ടും ഒതുക്കാന്‍ ശ്രമിക്കാത്ത ഐ എസിനെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള വാശിയിലാണ് തുര്‍ക്കിയിപ്പോള്‍.

ഐ.എസിനെതിരേ സിറിയയില്‍ വ്യോമാക്രമണത്തിനു തുടക്കം കുറിച്ചു കൊണ്ടായിരുന്നു തുടക്കം.. വ്യോമാക്രമണത്തില്‍ മൂന്ന് ഐ.എസ്. കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്‌ലു അറിയിച്ചു. ദിയാര്‍ബാകിര്‍ സൈനികത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് എഫ്16 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണം തുടങ്ങിയത്. 

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ആക്രമണം വ്യാപിപ്പിക്കുമെന്നും തുര്‍ക്കി ശക്തവും സുസജ്ജവുമാണെന്നും ശത്രുക്കള്‍ മറക്കരുതെന്നും ദാവൂദ് ഒഗ്‌ലു ഓര്‍മിപ്പിച്ചു.വെയര്‍ഹൗസുകള്‍, താമസ സ്ഥലങ്ങള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് അഹ്മദ് ദാവൂദ് ഒഗ്ലു അറിയിച്ചു. 

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി സര്‍ക്കാറുമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി സ്വതന്ത്ര രാജ്യത്തിനു വേണ്ടി രംഗത്തുള്ള പി.കെ.കെ പ്രഖ്യാപിച്ചു.

കഴിഞ്ഞയാഴ്ച്ച തുര്‍ക്കിഷ് നഗരമായ സുറുക്കില്‍ ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 32 പേര്‍ മരിച്ചിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിഷ് സൈനികരുമായി ഐ.എസ് ഭീകരര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

സുറുക്കില്‍ മരിച്ചവരുടെ ശവസംസ്‌കാരം,ഈ ഒരൊറ്റ സംഭവത്തോടെ തുര്‍ക്കിഷ് ജനത ഐ എസിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയതാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ 

സുറുക്കില്‍ മരിച്ചവരുടെ ശവസംസ്‌കാരം,ഈ ഒരൊറ്റ സംഭവത്തോടെ തുര്‍ക്കിഷ് ജനത ഐ എസിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയതാണ് മാധ്യമറിപ്പോര്‍ട്ടുകള്‍

വെള്ളിയാഴ്ച രാവിലെ സിറിയയിലെ ഐ.എസ്, പി.കെ.കെ കേന്ദ്രങ്ങളിലാണ് ആദ്യമായി തുര്‍ക്കി ബോംബുകള്‍ വര്‍ഷിച്ചുതുടങ്ങിയത്. രാജ്യത്തെ വ്യോമ താവളം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കു വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതിനു തൊട്ടുപിറകെയായിരുന്നു ആക്രമണം. രാത്രിയോടെ തുര്‍ക്കി അതിര്‍ത്തി പങ്കിടുന്ന ഇറാഖിലെ പ്രദേശങ്ങളിലും ആക്രമണം നടത്തി.

സിറിയിയലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായം നല്‍കാന്‍ തുര്‍ക്കിയില്‍ ഒട്ടേറെപ്പേരുണ്ട്. ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ. എന്നാല്‍ തുര്‍ക്കിയ്‌ക്കെതിരെ തന്നെ ഐസിസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേത്രുത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് ഐ എസി നെതിരെ പോരാടാന്‍ തുര്‍ക്കിയിലെ ചില വിമാന താവളങ്ങളും വിട്ടു കൊടുത്തിട്ടുമുണ്ട്.യൂറോപ്പിനെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കാന്‍ തങ്ങള്‍ അണിചേരുമെന്ന് തുര്‍ക്കി ഭരണാധികാരികള്‍ വ്യക്തമാക്കി

Scroll To Top