Sunday May 28, 2017
Latest Updates

224 യാത്രക്കാരുമായി വന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

224 യാത്രക്കാരുമായി വന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാഠ്മണ്ഡു:224 യാത്രക്കാരുമായി ഇസ്താംബൂളില്‍നിന്ന് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ്  വിമാനം ബുധനാഴ്ച്ച രാവിലെ കാഠ്മണ്ഡു ത്രിഭുവന അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയില്‍ റണ്‍വേയില്‍നിന്ന് തെന്നി മാറി അപകടത്തില്‍പെട്ടു.കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമായത്.യാത്രികര്‍ക്ക് നിസാരമായ പരിക്കുകളെ ഉണ്ടായിട്ടുള്ളൂ.അടിയന്തര സന്നാഹങ്ങള്‍ ഒരുക്കി യാത്രക്കാരെയെല്ലാം വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു.അപകടം ഉണ്ടായ ഉടനെ വിമാനത്തിനുള്ളില്‍ പുക പടര്‍ന്നത് പരിഭ്രാന്തിയ്ക്കിട നല്‍കി.

മോശം കാലാവസ്ഥ കാരണം അരമണിക്കൂറോളം ആകാശത്തില്‍ പറയുന്നതിനു ശേഷം രണ്ടാം വട്ടം ഇറങ്ങുന്നതിനു ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

റണ്‍വേയില്‍നിന്ന് അടുത്തുള്ള പുല്‍തിട്ടയിലേയ്ക്ക് ഇടിച്ചുകയറിയ വിമാനത്തിന്റെ മുന്‍ഭാഗം പുല്ലില്‍ ഇടിച്ചു നില്ക്കുകയായിരുന്നു 

Scroll To Top