Monday December 05, 2016
Latest Updates

ബോബ് ഭീഷണി: ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അയര്‍ലണ്ടില്‍ അടിയന്തരമായി ഇറക്കി 

ബോബ് ഭീഷണി: ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അയര്‍ലണ്ടില്‍ അടിയന്തരമായി ഇറക്കി 

ഷാനോന്‍ :227 യാത്രക്കാരുമായി ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ഇസ്താംബൂളിലേയ്ക്ക് പറക്കുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
വിമാനത്തിന്റെ ബോര്‍ഡില്‍ നിന്നും ബോംബ് ഭീഷണിയുണ്ടെന്നു വിവരിച്ചു കൊണ്ടുള്ള കുറിപ്പ് കണ്ടെടുത്ത ജീവനക്കാര്‍ വിമാനം അടിയന്തരമായി ഇറക്കാനുള്ള അനുമതി നല്കണമെന്ന് ഐറിഷ് വ്യോമയാന അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.ഷനോനില്‍ നിന്നും രണ്ടു മണിക്കൂര്‍ അകലെ വെച്ചു തന്നെ അറിയിപ്പ് ലഭിച്ചതിനാല്‍ സുരക്ഷാ സൌകര്യങ്ങള്‍ ഒരുക്കി ഐറിഷ് അധികൃതര്‍ വിമാനത്തെ കാത്തിരുന്നു.സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും ഞൊടിയിട കൊണ്ട് ഷനോനില്‍ എത്തി.

സേഫ് ലാന്‍ഡിംഗ് വെയിറ്റ് ലെവല്‍ ക്രമീകരിക്കുന്നതിന് ആവശ്യത്തില്‍ കൂടുതലുള്ള ഇന്ധനം അത്‌ലാന്റിക് സമുദ്രത്തില്‍ ഒഴുക്കികളഞ്ഞ ശേഷമാണു വിമാനം ലാന്‍ഡ് ചെയ്തത്. 
ഇന്ന് വൈകിട്ട് 3.45 ന് ഇസ്താംബൂളില്‍ എത്തേണ്ടിയിരുന്ന വിമാനം ഇപ്പോള്‍ ഷാനോനില്‍ പരിശോധന പൂര്‍ത്തിയാക്കുകയാണ്.

Scroll To Top