Thursday December 08, 2016
Latest Updates

ബോംബ് ഭീഷണി:വിമാനം തിരിച്ചിറക്കി

ബോംബ് ഭീഷണി:വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ടര്‍ക്കിഷ് വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിമാനത്തിലെ ശുചീമുറിയിലെ കണ്ണാടിയില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചതോടെ അടിയന്തരമായി ഇറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ ടി.കെ 65 വിമാനത്തിനാണ് ഭീഷണിയുണ്ടായത്. വിമാനത്തിലുള്ള 148 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി വിമാനത്തില്‍ സുരക്ഷാ ജീവനക്കാരും ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്‌സും പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വ്യാജ ഭീഷണിയാണ് ലഭിച്ചതെന്ന് വ്യക്തമായി.

ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. എന്‍.എസ്.ജിയും സി.ഐ.എസ്.എഫും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. സുരക്ഷ മുന്നില്‍കണ്ട് വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റിയിട്ടുണ്ട്.

Scroll To Top