Friday December 09, 2016
Latest Updates

തുര്‍ക്കിയില്‍ തീവ്രവാദി ആക്രമണത്തില്‍ 28 മരണം

തുര്‍ക്കിയില്‍ തീവ്രവാദി ആക്രമണത്തില്‍ 28 മരണം

അങ്കാറ : തുര്‍ക്കി തലസ്ഥാനമായ അങ്കാറ!യിലുണ്ടായ സ്‌ഫോടനത്തില്‍ 28 മരണം. 61 പേര്‍ക്ക് പരുക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനം. തീവ്രവാദി ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു സ്‌ഫോടനമുണ്ടായത്. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന സൈനിക വാഹനത്തിനടുത്ത് വച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.നൂറുകണക്കിന് സൈനികരാണ് ബസ്സുകളില്‍ ഉണ്ടായിരുന്നത്. മൂന്ന് സൈനിക വാഹനങ്ങളും ഒരു സ്വകാര്യ വാഹനവുമാണ് സ്‌ഫോടനത്തിന് ഇരയായത്.
തുര്‍ക്കി പാര്‍ലമെന്റ് മന്ദിരത്തിന് 500 മീറ്റര്‍ അകലെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ ഐസിസോ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയോ ആകാമെന്നാണ് സംശയിക്കുന്നത്.

Scroll To Top