Friday December 09, 2016
Latest Updates

പട്ടാള അട്ടിമറി ശ്രമം: അമേരിക്കന്‍ സഹായം തേടി തുര്‍ക്കി,തുര്‍ക്കിയെ ദുര്‍ബലപെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രസിഡണ്ട് എര്‍ദോഗാന്‍

പട്ടാള അട്ടിമറി ശ്രമം: അമേരിക്കന്‍ സഹായം തേടി തുര്‍ക്കി,തുര്‍ക്കിയെ ദുര്‍ബലപെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രസിഡണ്ട് എര്‍ദോഗാന്‍

ഇസ്താംബൂള്‍:തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന പെന്‍സില്‍വാനിയ സ്വദേശിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍ യുഎസിനോട്. ഫെത്തുല്ല ഗുലന്‍ എന്നയാളാണ് പരാജയപ്പെട്ട ഈ അട്ടിമറിക്കു പിന്നിലെന്നാണ് എര്‍ദോഗാന്‍ ആരോപിക്കുന്നത്. ശനിയാഴ്ച രാത്രി നടന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ഇയാളെ വിട്ടു നല്‍കാന്‍ എര്‍ദോഗാന്‍ യുഎസിനോട് അഭ്യര്‍ത്ഥിച്ചത്.

ഫെത്തുല്ല ഗുലന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇയാളെ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, മതിയായ തെളിവുകള്‍ നല്‍കാന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയാഭയം തേടി ഗ്രീസിലേയ്ക്ക് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെട്ട ഏഴ് സൈനികോദ്യോഗസ്ഥരെയും, ഒരു സാധാരണ പൗരനെയും വിട്ടു നല്‍കണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട്ട് കവുസോഗ്ലു ഗ്രീസിനോട് ആവശ്യപ്പെട്ടു.

ഇതിനിടെ തുര്‍ക്കിയിലെ ഭരണം തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരികയാണ്. സംഘര്‍ഷങ്ങളില്‍ 265 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 2,839 സൈനികരെ അട്ടിമറി ശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടിമറി ശ്രമം ജനങ്ങള്‍ കൂട്ടമായി പരാജയപ്പെടുത്തുകയായിരുന്നു.യഥാര്‍ത്ഥത്തില്‍ തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാളഅട്ടിമറിയുടെ ഹീറോ സ്ഥാനത്തു സാധാരണക്കാരായ തുര്‍ക്കിഷ് പൗരന്മാരാണ്.

Scroll To Top