Monday December 05, 2016
Latest Updates

അട്ടിമറി ശ്രമം: തുര്‍ക്കി 50,000 പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി

അട്ടിമറി ശ്രമം: തുര്‍ക്കി 50,000 പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി

ഇസ്താംബൂള്‍:പരാജയപ്പെട്ട പട്ടാള അട്ടിമറിക്കു ശേഷം തുര്‍ക്കിയില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക്. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാജ്യത്തു നിന്നും രക്ഷപ്പെടാതിരിക്കാനാണ് പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം നിരവധി സ്‌കൂളുകളും മാധ്യമസ്ഥാപനങ്ങളും പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്റെ നിര്‍ദ്ദേശത്തില്‍ അടച്ചുപൂട്ടിയിരുന്നു. പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു.

അട്ടിറിക്ക് പിന്തുണ നല്‍കി എന്നാരോപിച്ചുകൊണ്ട് പോലീസ്, ജഡ്ജുമാര്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ ആയിരക്കണക്കിനു പേരെ രാജ്യത്ത് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുഎസിലെ പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഇസ്ലാമിക പണ്ഡിതന്‍ ഫെത്തുല്ല ഗുലനാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നത്. പ്രസിഡന്റ് എര്‍ദോഗാന്റെ കടുത്ത വിമര്‍ശകനാണ് ഗുലന്‍.

246ഓളം മരണങ്ങള്‍ സംഭവിച്ച അട്ടിമറി ശ്രമത്തില് 2,000ഓലം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ 15ന് രാത്രിയായിരുന്നു രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ ഒരു വിഭാഗം പട്ടാളക്കാര്‍ ശ്രമിച്ചത്.

Scroll To Top