Wednesday December 07, 2016
Latest Updates

തുര്‍ക്കിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു ,യൂറോപ്പിനെ അസ്ഥിരപ്പെടുത്താനുള്ള ഐ എസ് ശ്രമത്തിന്റെ ഭാഗമോ ?

തുര്‍ക്കിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു ,യൂറോപ്പിനെ അസ്ഥിരപ്പെടുത്താനുള്ള ഐ എസ് ശ്രമത്തിന്റെ ഭാഗമോ ?

അങ്കാറ: തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ പട്ടാളത്തിന്റെ ശ്രമം.യൂറോപ്പിലെ ജനജീവിതത്തെ ഭീതിയിലാഴ്ത്തി സൈന്യം നടത്തുന്ന മുന്നേറ്റത്തിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണ ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.

ജനാധിപത്യവും മനുഷ്യാവകാശവും നിലനിര്‍ത്താന്‍ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന പ്രസ്താവന പുറത്തു വന്നിട്ടുണ്ട്. തലസ്ഥാനമായ അങ്കാറയിലെയും പ്രധാന നഗരമായ ഇസ്താംബൂളിലെയും പ്രധാന റോഡുകളും വിമാനത്താവളവും സൈന്യം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ അധികാരം പിടിച്ചെടുത്തതായുള്ള പ്രസ്താവന പുറത്തു വന്നത്.
നിയമവാഴ്ച നിലനിര്‍ത്തുന്നതിനാണ് പ്രാധാന്യമെന്നും നിലവിലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടരുമെന്നും സൈന്യം വ്യക്തമാക്കി.

അങ്കാരയിലെ തുര്‍ക്കി പാര്‍ലമെന്റിന് ചുറ്റും സൈന്യം ടാങ്കറുകള്‍ വിന്യസിച്ചിട്ടുള്ളതായും പ്രദേശത്ത് കടുത്ത വെടിവെപ്പ് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ പൊതുഇടങ്ങളും വിമാനത്താവളങ്ങളും പിടിച്ചെടുക്കാന്‍ ജനങ്ങളോട്പ്രസിഡന്റ് നിര്‍ദേശിച്ചിട്ടുണ്ട്. പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് മുന്‍പില്‍ തടിച്ചുകൂടിയതായും ഇവര്‍ക്ക് നേരെ സൈന്യം വെടിവെപ്പ് നടത്തിയതായും സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇസ്താംബൂളിലെ ബോസ്ഫോറസ്, ഫെയ്ത്ത് സുല്‍ത്താന്‍ മുഹമ്മദ് പാലങ്ങള്‍ വഴിയുള്ള ഗതാഗതം സൈന്യം തടഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ അങ്കാറയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്നും എന്നാല്‍ അട്ടിമറി നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി ബിനാലിയില്‍ദ്രിം എന്‍.ടി.വിയോട് വ്യക്തമാക്കി. പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ സുരക്ഷിതനാണെന്ന് അദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

യുഎസ് നേത്യത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ അംഗമാണ് തുര്‍ക്കി. പട്ടാള അട്ടിമറി നടന്നാല്‍ ഇത് വലിയ രാഷ്ട്രീയ മാറ്റത്തിന് നാന്ദിയാകുമെന്നാണ് സൂചന. പ്രസിഡന്റ് തയി എര്‍ദോന്‍ 2003 മുതല്‍ തുര്‍ക്കിയുടെ അധികാരം കൈയ്യാളുകയാണ്.

അമേരിക്കയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തുര്‍ക്കി, ഐഎസിനെതിരായ പോരാട്ടങ്ങളില്‍ അമേരിക്കയുടെ കൂട്ടാളിയാണ്. വ്യാപകമായി സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് താവളമൊരുക്കിയ രാജ്യം കൂടിയാണ് തുര്‍ക്കി. ഏകദേശം 20 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയിലുള്ളതായാണ് കണക്ക്.

തുര്‍ക്കിയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് അമേരിക്കയും റഷ്യയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തുര്‍ക്കിയിലെ യുഎസ് പൗരന്‍മാരോട് സുരക്ഷിതരായിരിക്കാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top