Saturday December 03, 2016
Latest Updates

ഈ ഞായറാഴ്ച്ച തുള്ളാമോറിന് പോയാലോ?നിങ്ങള്‍ കൃഷിയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും !

ഈ ഞായറാഴ്ച്ച തുള്ളാമോറിന് പോയാലോ?നിങ്ങള്‍ കൃഷിയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും !

ഡബ്ലിന്‍:ഈ ആഴ്ച്ച അയര്‍ലണ്ടില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന പൊതു പരിപാടി എന്താണ് ?സംശയിക്കേണ്ട.. തുള്ളാമോര്‍ ഷോ തന്നെ. പാരമ്പര്യമായി കാര്‍ഷിക വൃത്തിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത വാര്‍ഷിക തീര്‍ഥാടനമാണ് ആഗസ്റ്റ് 9 ന് ഞായറാഴ്ച്ച തുള്ളാമോറില്‍ നടക്കുന്നത്.

അയര്‍ലണ്ടിലെ ഏറ്റവും വലിയ കാര്‍ഷികമേള എന്നതിലുപരിയാണ് തുള്ളാമോര്‍ ഷോയുടെ പ്രാധാന്യം.അയര്‍ലണ്ടിലെ കാര്‍ഷിക സമൃദ്ധിയുടെ പര്യായപദമാണ് തുള്ളാമോര്‍ ഷോ.ഗ്രാമീണ അയര്‍ലണ്ടിനെ ഒന്നിച്ചു കാണണമെങ്കില്‍ ഞായറാഴ്ച്ച തുള്ളാമോറില്‍ ചെന്നാല്‍ മതി!

വിവിധ ഇനങ്ങളിലായി 7,500 മത്സര എന്ട്രികളാണ് ലഭിച്ചിട്ടുള്ളത് എന്ന് പറയുമ്പോള്‍ പ്രദര്‍ശനത്തിന്റെ മഹിമ മനസിലാക്കാവുന്നതേയുള്ളൂ.മികച്ച പക്ഷി മൃഗാദികളുടെ പ്രദര്‍ശനവിഭാഗത്തില്‍ തന്നെ ആയിരക്കണക്കിന് എന്‍ട്രികള്‍!700 ട്രേഡ് സ്റ്റാന്‍ഡുകളിലായി പാരമ്പര്യകാഴ്ച്ചകള്‍ മാത്രമല്ല എല്ലാ നൂതന കാര്‍ഷികസംവിധാനങ്ങളും പ്രദര്‍ശനത്തിനെത്തും.

അയര്‍ലണ്ടിലെ കൃഷി രീതികള്‍ മാത്രമല്ല ഫോറസ്ട്രി കമ്പനികളുടെ ഒരു നീണ്ട നിരയും തുള്ളാമോറില്‍ ഉണ്ടാവും.കൃഷിയേയും ഫോറസ്റ്ററിയേയും കുറിച്ച് വിദഗ്ദരോട് ചോദിച്ചറിയാന്‍ നല്ലൊരു അവസരമാണിത്.അയര്‍ലണ്ടില്‍ കൃഷി മേഖലയില്‍ ഒരു കൈ നോക്കണമെന്ന് ഒരിക്കലെങ്കിലും കരുതിയിട്ടുള്ള മലയാളികള്‍ക്കും ഞായറാഴ്ച തുള്ളാമോറില്‍ നിന്നും പുതിയ അറിവുകള്‍ ലഭിച്ചേക്കാം.

ഡബ്ലിനില്‍ നിന്നും ഒന്നേകാല്‍ മണിക്കൂര്‍ ഡ്രൈവിംഗ് ദൂരമാണ്(100 കിലോ മീറ്റര്‍)തുള്ളാമോറിലേയ്ക്ക്.ഗാള്‍വേയില്‍ നിന്നും,ലീംറിക്കില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയും.
നൂറേക്കറിലധികം വരുന്ന സ്ഥലത്തായി 20.000 കാറുകള്‍ ഫ്രീയായി പാര്‍ക്ക് ചെയ്യാവുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.പക്ഷെ പ്രവേശനത്തിന് ടിക്കറ്റ് എടുക്കണം.മുതിര്‍ന്നവര്‍ക്ക് 17 യൂറോയാണ് ടിക്കറ്റ് നിരക്ക്.12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.ഐ ഡി കാര്‍ഡുമായി എത്തുന്ന 12 വയസിനു മേല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും,65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും 12 യൂറോയ്ക്ക് ടിക്കറ്റ് ലഭിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് 
http://www.tullamoreshow.com/

Scroll To Top