Tuesday September 26, 2017
Latest Updates

സുനാമി വാര്‍ഷികത്തില്‍ അയര്‍ലണ്ടിന്റെ കാരുണ്യ സ്പര്‍ശത്തെ നന്ദിയോടെ സ്മരിച്ച് കന്യാകുമാരി നിവാസികള്‍

സുനാമി വാര്‍ഷികത്തില്‍ അയര്‍ലണ്ടിന്റെ കാരുണ്യ സ്പര്‍ശത്തെ നന്ദിയോടെ സ്മരിച്ച് കന്യാകുമാരി നിവാസികള്‍

കന്യാകുമാരി: സുനാമി ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍ അയര്‍ലണ്ടിന്റെ കാരുണ്യ സ്പര്‍ശത്തെ നന്ദിയോടെ സ്മരിച്ച് കന്യാകുമാരിയിലെ തീരദേശവാസികള്‍. 2004 ലെ ക്രിസ്തുമസിനു പിറ്റേന്ന് ദുനാമി ദുരന്തം വീശിയടിച്ച കന്യാകുമാരിയില്‍ തീരദേശ വാസികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സഹായകമായത് അയര്‍ലണ്ടില്‍ നിന്നുള്ള സഹായം. 

അയര്‍ലണ്ടിലെ എന്‍ജിഒ സംഘടനയായ ഗൊര്‍റ്റയും ഐറിഷ് എയ്ഡും ചേര്‍ന്നാണ് കന്യാകുമാരിയിലെ സുനാമി ബാധിതര്‍ക്ക് സഹായം എത്തിച്ചത്. ഒറ്റദിവസം കൊണ്ട് വീടും ജീവിതമാര്‍ഗവും എല്ലാം നഷ്ടപ്പെട്ട കന്യാകുമാരിയിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഇരു സംഘടനകളും ചേര്‍ന്ന് പുനരധിവാസ കേന്ദ്രം തയ്യാറാക്കി നല്‍കി. ഐറിഷ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെട്ടിയ പുനരധിവാസം ക്യാമ്പില്‍ കന്യാകുമാരിയില്‍ നിന്നുള്ള 40,000 ഓളം പേരാണ് അഭയം തേടിയത്. 

സുനാമിയില്‍ വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് വള്ളവും വലയും  നല്‍കുന്നതിനും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനും ഐറിഷ് സംഘടനകള്‍ സഹായം നല്‍കി. ഈയിടെ ഗൊര്‍റ്റ പ്രതിനിധി വീണ്ടും കന്യാകുമാരി സന്ദര്‍ശിച്ചിരുന്നു. അന്നത്തെ സഹായത്തെ കന്യാകുമാരി നിവാസികള്‍ നന്ദിയോടെ ഒര്‍ക്കുന്നതായി ഗൊര്‍റ്റ പ്രതിനിധി പറഞ്ഞു. നിലവില്‍ കന്യാകുമാരി നിവാസികളുടെ ജീവിത നിലവാരം താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെന്നും ഈയിടെ കന്യാകുമാരി സന്ദര്‍ശിച്ച ഗൊര്‍റ്റ പ്രതിനിധി പറഞ്ഞു.

Scroll To Top