Saturday December 03, 2016
Latest Updates

വരേദ്കര്‍ ഇത്ര മിടുക്കനാണോ ?

വരേദ്കര്‍ ഇത്ര മിടുക്കനാണോ ?

അയര്‍ലണ്ടിലെ ഏറ്റവും സംശുദ്ധനായ രാഷ്ട്രീയ നേതാവ് ഫിനഗേലിന്റെ ലിയോ വരേദ്കറാണെന്ന് സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കൂടിയായ വരേദ്കറാണ് ഏറ്റവും സംശുദ്ധന്‍ എന്ന് അഭിപ്രായപ്പെട്ടു.ദി ലിയോണ്‍സ് ടീ ഗെറ്റ് ഇറ്റ് ഓഫ് യുവര്‍ ചെസ്റ്റ് ആണ് സര്‍വേ നടത്തിയത്.
28% പേരുടെ പിന്തുണയോടെ മുന്നേറുന്ന വരെദ്കര്‍ക്ക് പിന്നാലെ കെറി സൌത്തില്‍ നിന്നുള്ള ടി ഡി മൈക്കല്‍ ഹീലി റേ,ഫിയനാ ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവര്‍ 15 % വോട്ടോടെ വരേദ്കര്‍ക്ക് പിന്നിലെത്തി
എന്‍ഡ കെന്നിക്ക് വെറും 13% പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ലേബര്‍ പാര്‍ട്ടി ലീഡറായ ജൊവാന്‍ ബര്‍ട്ടനെ പിന്തുണച്ചവര്‍ വെറും 10 ശതമാനവും.

Scroll To Top