Thursday December 08, 2016
Latest Updates

ഡൊണാള്‍ഡ് ട്രംപ് ജയിക്കാന്‍ കാരണമായ നാല് കാര്യങ്ങള്‍!

ഡൊണാള്‍ഡ് ട്രംപ് ജയിക്കാന്‍ കാരണമായ നാല് കാര്യങ്ങള്‍!

അവസാനം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വംശീയവാദിയും,ചിലര്‍ പറയുന്നത് പോലെ മുസ്ലിം വിരുദ്ധനുമായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചിരിക്കുന്നു. പല പ്രവചനങ്ങളും ഡെമൊക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന് അനുകൂലമായിരുന്നെങ്കിലും, പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ട്രംപ് മികച്ച വിജയം നേടുകയായിരുന്നു. ഇതാ ട്രംപ് വിജയിക്കാന്‍ കാരണമായ 4 കാര്യങ്ങള്‍.

1. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും, സാമ്പത്തിക അസ്ഥിരതയും ട്രംപിന്റെ വിജയത്തിന് കാരണമായി.1980 മുതല്‍ തന്നെ വര്‍ക്കിങ് ക്ലാസ് അമേരിക്കക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഇവയ്ക്ക് പരിഹാരമാകുന്നതെല്ലാം താന്‍ ചെയ്യും എന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന്റെ വേദികളില്‍ നിലപാടെടുത്തത്. അമേരിക്കയിലെ ജോലി അമേരിക്കകാര്‍ക്കു തന്നെ നല്‍കുക എന്ന അദ്ദേഹത്തിന്റെ സമീപനവും ജനങ്ങള്‍ സ്വീകരിച്ചു. നാറ്റോ പോലുള്ള സൈനികസഖ്യങ്ങളില്‍ വലിയ താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചുമില്ല.

2. വംശീയതയെയും, ദേശീയതയെയും കൃത്യമായി ഉപയോഗിച്ചതും ട്രംപിന്റെ വിജയത്തിന് കളമൊരുക്കി. കുടിയേറ്റത്തിനെതിരായും, ഗര്‍ഭഛിദ്രത്തിനെതിരായും, സ്വവര്‍ഗലൈംഗികതയ്ക്കെതിരായും, തോക്ക് കൈവശം വയ്ക്കുന്നതിനെതിരായുമെല്ലാം ട്രംപ് നിലപാടെടുത്തു. ഇത് അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ വോട്ട് നേടല്‍ എളുപ്പമാക്കി.

3. മാധ്യമങ്ങളെ വളരെ സൂക്ഷ്മതയോടെയും, ഫലപ്രദമായും ഉപയോഗിക്കാന്‍ ട്രംപിന് കഴിഞ്ഞു.അദ്ദേഹമുണ്ടാക്കിയ വിവാദങ്ങളും, വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങളുമെല്ലാം മാധ്യമങ്ങളുപയോഗിച്ച് മറയ്ക്കാന്‍ ട്രംപിന് സാധിച്ചു.പണമൊഴുക്കുകയായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം.

4. വര്‍ക്കിങ് ക്ലാസ് അമേരിക്കക്കാരെ പ്രതിനിധീകരിക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടു. ബില്‍ ക്ലിന്റണ്‍, ബറാക് ഒബാമ എന്നിവരുടെയെല്ലാം നയങ്ങള്‍ വര്‍ക്കിങ് ക്ലാസിന് എതിരായാണ് വന്നു ചേര്‍ന്നത്. വാണിജ്യമായിരുന്നു ഇവരുടെ മുഖ്യ നയം. നാറ്റോ സഖ്യത്തിലൂടെയുള്ള ലോക പൊലീസിങ്ങിനിടയില്‍ സ്വന്തം രാജ്യക്കാരെ പലപ്പോഴും ഇവര്‍ മറന്നു. ഈ ഒഴിവിലാണ് സാധാരാണക്കാരുടെ പ്രശ്നങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏറ്റെടുക്കുന്നത്. ഇത് ട്രംപിന് ഗുണം ചെയ്തു.

ഏവരെയും ഞെട്ടിച്ചു കൊണ്ട് ട്രംപിന് ജയിക്കാന്‍ കഴിഞ്ഞത് മാധ്യമങ്ങള്‍ പോലും കാര്യമായി കാണാതിരുന്ന ഇത്തരം അടിയൊഴുക്കുകള്‍ കൊണ്ടാണെന്ന് വ്യക്തം.

Scroll To Top