Monday October 22, 2018
Latest Updates

ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും

ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ജോര്‍ജ്ജ് ബുഷ് ജൂനിയര്‍, ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ പൊതുചടങ്ങ് വാഷിംഗ്ടണിലെ ക്യാപ്പിറ്റോള്‍ ഹാളില്‍ പ്രാദേശികസമയം അഞ്ചുമണിയോടെ ആരംഭിക്കും.

ഡൊണാള്‍ഡ് ട്രംപിനോടൊപ്പം വൈസ്പ്രസിഡന്റായി മൈക്ക് പെന്‍സും അധികാരമേല്‍ക്കും. ലോകം ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണെ തോല്‍പ്പിച്ചുകൊണ്ടാണ് ട്രംപ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കന്‍ രാഷ്ട്രീയത്തിലുപരിയായി ലോകമെമ്പാടും വന്‍ ചര്‍ച്ചകള്‍ക്കു വഴി വച്ചതായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും തിരഞ്ഞെടുപ്പിനു ശേഷുമുളള പല പ്രസ്താവനകളും.

1946 ജൂണ്‍ 14ന് ന് ജനിച്ച ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top