Sunday December 17, 2017
Latest Updates

അയര്‍ലണ്ടിനെ സ്നേഹിക്കാന്‍ ഒരാള്‍ !

അയര്‍ലണ്ടിനെ സ്നേഹിക്കാന്‍ ഒരാള്‍ !

ഡബ്ലിന്‍ : അയര്‍ലണ്ടിനെ സ്നേഹിക്കാന്‍ ഒരാള്‍ കൂടി ഉണ്ടെന്ന് ഓര്‍ത്തുകൊള്ളൂ.അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ്.പക്ഷേ ഇതദ്ദേഹം വെളിപ്പെടുത്തുന്നതുവരെ ആരും അറിയാതെ പോയി.

എല്ലാ വിവാദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ അയര്‍ലണ്ടിനെ പ്രകീര്‍ത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് സമയം കണ്ടെത്തി.വ്യാപാര സുഹൃത്തുക്കളില്‍ ഏറ്റവും മുന്തിയ സ്ഥാനം അയര്‍ലണ്ടിനാണെന്നാണ് ദി ഇക്കണോമിസ്റ്റിനോട് ട്രംപ് വെളിപ്പെടുത്തിയത്.
‘ഏറ്റവും കുറഞ്ഞ കോര്‍പറേറ്റ് നികുതി നിലവിലുള്ളത് അയര്‍ലണ്ടിലല്ലേ ട്രംപ് ചോദിച്ചു.’എനിക്ക് അയര്‍ലണ്ടില്‍ വന്‍ സ്വത്തുക്കളുണ്ട്.അത് ഞാന്‍ അവരുടെ തകര്‍ച്ചയുടെ കാലത്ത് വാങ്ങിയതാണ്.ഞാന്‍ അവര്‍ക്ക് ഒരുപാട് കൊടുത്തു.ഒരിക്കലും അവര്‍ അവരുടെ നികുതി ഉയര്‍ത്തിയില്ല.അവര്‍ക്ക് വേണമെങ്കില്‍ അവരുടെ നികുതി രണ്ടോ മൂന്നോ മടങ്ങ് കൂട്ടാവുന്നതായിരുന്നു. എന്നിട്ടും അവര്‍ നയാപൈസ പോലും കൂട്ടിയില്ല.അസാധ്യമായ ജോലിയാണ് അയര്‍ലണ്ടിന്റേത്.മഹത്തായ രാജ്യമാണ് അയര്‍ലണ്ട്.ഒട്ടേറെ കമ്പനികള്‍ അയര്‍ലണ്ടിനെ ഇഷ്ടപ്പെട്ട് അങ്ങോട്ട് കടന്നുചെല്ലുന്നു’.ട്രംപ് പറഞ്ഞു.

കൗണ്ടി ക്ലയറിലെ ഡൂണ്‍ബെഗ് ഗോള്‍ഫ് റിസോര്‍ടും കൗണ്ടി ക്ലയറിലെ ഹോട്ടലുമാണ് ട്രംപിന് ഇവിടെയുള്ളത്.ഇദ്ദേഹം ഇവിടെ മിക്കവാറും സന്ദര്‍ശിക്കാറുണ്ട്.ട്രംപിന് അയര്‍ലണ്ടിനോട് പ്രത്യേക വാല്‍സല്യമുണ്ട്’ മകന്‍ എറിക് ഈയിടെ വെളിപ്പെടുത്തി.എന്റെ പിതാവ് ഈ രാജ്യത്തെ സ്നേഹിക്കുന്നു,ഈ ഹോട്ടലിനെ സ്നേഹിക്കുന്നു,ഈ സ്ഥലത്തെ സ്നേഹിക്കുന്നു,ഇവിടെയുള്ള എല്ലാത്തിനേയും സ്നേഹിക്കുന്നു.ഇതെല്ലാം കാണുമ്പോള്‍ ഇവിടെ ഞങ്ങള്‍ക്കെല്ലാം തന്ന അദ്ദേഹത്തെ ഞാനും സ്നേഹിക്കുന്നു.

എന്തായാലും ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന് പറയും പോലെ അയര്‍ലണ്ടിലെ ദോഷൈകുദൃഷ്ടികളായ ചില രാഷ്ട്രീയ നേതാക്കളാവട്ടെ ട്രംപിന്റെ വാദങ്ങളെയും സ്‌നേഹത്തെയുമൊന്നും ‘വരവ്’വെയ്ക്കാന്‍ തയാറല്ല.ട്രംപ് പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് അവരുടെ നിലപാട്.

Scroll To Top