Wednesday January 17, 2018
Latest Updates

മോഡി ആള് കേമന്‍,ജയിച്ചാല്‍ ഇന്ത്യയുമായി കൂടുതല്‍ ചങ്ങാത്തമെന്ന് ട്രംപ്

മോഡി ആള് കേമന്‍,ജയിച്ചാല്‍ ഇന്ത്യയുമായി കൂടുതല്‍ ചങ്ങാത്തമെന്ന് ട്രംപ്

നക്ഷേമകരമായ നടപടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചിരിക്കുകയാണെന്നും താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ മോഡിയുമൊത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയുടെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് അമേരിക്കയെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂജഴ്സിയില്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവകാരുണ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കയും ഇന്ത്യയും ഒരുമിച്ചാല്‍ രണ്ടുരാജ്യങ്ങള്‍ക്കും ആശ്ചര്യകരമായ ഭാവിയുണ്ടാവും. മോഡിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണ്. ഇന്ത്യയും ഇന്ത്യക്കാരും ട്രംപ് ഭരണത്തില്‍ വൈറ്റ് ഹൗസിന്റെ യഥാര്‍ഥ മിത്രങ്ങളായിരിക്കും.

ഞാന്‍ പ്രസിഡന്റായാല്‍ ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി.

പക്ഷേ, നിലവിലെ സാഹചര്യമെല്ലാം ട്രംപിന് എതിരാണ്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക് ളിന്റണ്‍ ജയിക്കാനാണ് സാദ്ധ്യത.

Scroll To Top