Monday May 01, 2017
Latest Updates

ഐറിഷ് മന്ത്രിസഭയില്‍ കലഹം:’ചുണയുണ്ടെങ്കില്‍ പുറത്താക്കാന്‍ ഏന്‍ഡ കെന്നിയോട് മന്ത്രി

ഐറിഷ് മന്ത്രിസഭയില്‍ കലഹം:’ചുണയുണ്ടെങ്കില്‍ പുറത്താക്കാന്‍ ഏന്‍ഡ കെന്നിയോട് മന്ത്രി

ഡബ്ലിന്‍:ഫിനഗേല്‍ മന്ത്രിമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ജോണ്‍ ഹാലിഗന്‍ രംഗത്ത്. ഒരു ഇന്റവ്യൂവിനിടെയാണ് ഹാലിഗന്‍ ഈ ആരോപണമുന്നയിച്ചത്. തന്നെ പുറത്താക്കാന്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. അതേസമയം വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ താന്‍ ആവശ്യപ്പെട്ട സൗകര്യങ്ങള്‍ രോഗികള്‍ക്ക് നല്‍കാത്തപക്ഷം രാജി വയ്ക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. രോഗികളുടെ സൗകര്യത്തിനായി രണ്ടാമതൊരു കാതറ്ററൈസേഷന്‍ ലബോറട്ടറി സ്ഥാപിക്കണമെന്നാണ് ഹാലിഗന്റെ ആവശ്യം. സ്വതന്ത്രസഖ്യകക്ഷികളുടെ ചേരിയിലാണ് മന്ത്രി ഹാലിഗന്‍.

ഫിനഗേല്‍ മന്ത്രിമാരായ മൈക്കല്‍ നൂനാന്‍, സിമോണ്‍ കൊവേനി, ലിയോ വരേദ്കര്‍ എന്നിവരോട് തനിക്ക് വെറുപ്പാണെന്ന് ഹാലിഗന്‍ ഇന്റര്‍വ്യൂവില്‍ തുറന്നടിച്ചു. സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ തനിക്കാഗ്രഹമില്ലെങ്കിലും, മറ്റു വഴികള്‍ ഉണ്ടായില്ലെങ്കില്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാലിഗന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ മുന്‍ ഫിനഗേല്‍ മന്ത്രി മൈക്കല്‍ ലൗറിയുടെ പിന്തുണ തേടുകയാകും ചെയ്യുക.

Scroll To Top