Tuesday November 21, 2017
Latest Updates

ട്രിനിറ്റിയുടെ ചിറകിലേറി ഐറീഷ് യൂണിവേഴ്സിറ്റികള്‍ ലോകോത്തരമായി

ട്രിനിറ്റിയുടെ ചിറകിലേറി ഐറീഷ് യൂണിവേഴ്സിറ്റികള്‍ ലോകോത്തരമായി

ഡബ്ലിന്‍ : ലോകോത്തര യൂണിവേഴ്സിറ്റികളില്‍ ഇടം നേടി ഐറീഷ് സര്‍വകലാശാലയും.ഡബ്ലിനിലെ ട്രിനിറ്റി കോളജ് ലോക യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇടംനേടിയതോടെയാണ് ഇത് സാധ്യമായത്.

മുമ്പ് എട്ട് ഐറീഷ് സ്ഥാപനങ്ങള്‍ ലോക റാങ്കിംഗില്‍ എത്തിപ്പെട്ടു. എന്നിരുന്നാലും അടുത്ത വര്‍ഷങ്ങളിലായ ഐറീഷ് യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം മോശമാവുകയാണെന്നാണ് പൊതുവിലയിരുത്തല്‍.

ട്രിനിറ്റി കോളജ് ആദ്യ നൂറില്‍ ഇടം നേടിയെന്നു മാത്രമല്ല നില കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം നൂറില്‍ 98 ആയിരുന്ന സ്ഥാനം ഇക്കുറി 88ലെത്തിക്കാന്‍ കോളജിന് കഴിഞ്ഞു.യുസിഡിയും എന്‍യുഐ ഗാല്‍വേയും നില മെച്ചപ്പെടുത്തി.ഇത്തവണ യഥാക്രമം 168,243 എന്നിങ്ങനെയാണ് ഇവര്‍ സ്ഥാനം നേടിയത്.യു.സി.ഡി ഇക്കുറി ഒമ്പത് സ്ഥാനവും എന്‍യുഐ ആറ് സ്ഥാനവും മുന്നോട്ടാക്കിയിരിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളജ് ഓഫ് കോര്‍ക് രണ്ടാം വര്‍ഷവും 283ാം സ്ഥാനം നിലനിര്‍ത്തി.391ാം സ്ഥാനം നേടി ഡിസിയു.എന്‍യുഐ ഗാല്‍വെ മികച്ച നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. 2014ല്‍ 280 ആയിരുന്നു സ്ഥാനം.അത് 243ലെത്തിക്കാനായി.

ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയത് അമേരിക്കന്‍ -ബ്രിട്ടന്‍ യൂണിവേഴ്സിറ്റികളാണ്. സ്റ്റാന്‍ഫോര്‍ഡ്,ഹാര്‍വാര്‍ഡ്,കാള്‍ടെക്ക്,കാംബ്രിഡ്ജ് യൂണിവേഴ്സിറ്റികളാണ് ആദ്യ അഞ്ച് സ്ഥാനത്ത്.

Scroll To Top