Wednesday January 24, 2018
Latest Updates

ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓര്‍മ്മപെരുന്നാളിന് വെള്ളിയാഴ്ച്ച തുടക്കമാവും

ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓര്‍മ്മപെരുന്നാളിന് വെള്ളിയാഴ്ച്ച തുടക്കമാവും

ട്രിം:മഹാപരിശുദ്ധനായ മോര്‍ തോമശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍പിതാവിന്റെ ഓര്‍മ പെരുന്നാള്‍ വെള്ളി,ശനി തീയതികളില്‍ നടത്തപ്പെടും.

പെരുന്നാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.നാളെ,ജൂലൈ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെയും വിവിധ ദേവാലയത്തില്‍ നിന്നുള്ള വികാരിമാരായ ഫാ.ജോബി,ഫാ.ബിജു,ഫാ.കുര്യാക്കോസ്(റോം),ഫാ.ജിനോ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. not

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ യാക്കോബായ സഭയുടെ മുവാറ്റുപുഴ ഭദ്രാസന അധിപന്‍ അഭി.മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്തില്‍ പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടും.ജാതി മത ഭേദമെന്യേ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും പെരുന്നാളിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും,വിശ്വാസികളേവരും നേര്‍ച്ചകാഴ്ച്ചകളോടെ വന്നു അനുഗ്രഹം പ്രാപിക്കാന്‍ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
പെരുന്നാള്‍ ദിവസം ദേവാലയത്തിനു എതിര്‍വശത്തുള്ള സെന്റ് പാട്രിക്ക് ഹാളിനു മുന്‍പില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Route Co-ordinates  53°33′16″N 6°47′31″W, Co. Meathtrim map
വാര്‍ത്ത:അനീഷ് ജോണ്‍

Scroll To Top